// // // */
ഈയുഗം ന്യൂസ്
February 15, 2025 Saturday 12:08:18pm
ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ-മജെസ്റ്റിഖ് മലപ്പുറവും റിയാദ മെഡിക്കൽ സെന്ററും ചേർന്ന് സ്ത്രീകൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 7 മുതൽ 10.30 വരെ നടന്ന മെഡിക്കൽ ക്യാമ്പ് മജെസ്റ്റിഖ് ഉപദേശകസമിതി ചെയർമാൻ അഷറഫ് ചെറക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ അപെക്സ് ബോഡിയിലേക്ക് പുതുതായി മെമ്പർമാരായി തിരഞ്ഞെടുത്ത നന്ദിനി അബ്ബഗൗനി, RJ കവിത എന്നിവർ വിശ്ഷ്ടഅഥിതികൾ ആയിരുന്നു.
റിയാദ എം.ഡി ജംഷീദ് ഹംസ, മജെസ്റ്റിഖ് ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ, ട്രഷറർ ജിതിൻ ചക്കൊത്, വൈസ് പ്രസിഡന്റ്‌മാരായ മുനീഷ്, സന്ദീപ് ഗോപിനാഥ്, ഷാഫിപാറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിൽ ശീതൾ പ്രശാന്ത് സ്വാഗതവും ആര്യ പ്രദീപ് നന്ദിയും രേഖപ്പെടുത്തി.
നൗഫിറ ഹുസൈൻ, റഫീന മജീദ്, നസീമ ഷാഫി, ജാൻസി റാണി, സി എ സലാം, അഷറഫ് വാകയിൽ, ആഷിഖ് തിരൂർ, സാബിർ മുഹമ്മദ്, സുജീർ മാറഞ്ചേരി, അബ്ദുൾ ഷഫീഖ്, അലി ഹസ്സൻ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.