ഈയുഗം ന്യൂസ്
December  01, 2025   Monday   11:12:24pm

news



whatsapp

ദോഹ: ജി.സി.സി യിലെ ഇന്ത്യൻ നഴ്സുമാരുടെ ആദ്യത്തെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്കായി സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 4 അൽ വകറയിലെ GEMS സ്റ്റേഡിയത്തിൽ സമാപിച്ചു, യുണീഖ് കായിക വിഭാഗത്തിന്റെ പന്ത്രണ്ടാമത്തെ ഇവന്റ് കൂടി ആയിരുന്നു ഇത്.

വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് 10 ടീമുകളിലായി 120 ൽ പരം ആരോഗ്യ പ്രവർത്തകർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ ബർവ സിറ്റി എഫ്. സി ജേതാക്കളും അൽ ഫലാഹ് എഫ്.സി റണ്ണർ അപ്പും ആയി.

പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി അൽ ഫലാഹ് എഫ് സി യിലെ ഷർനാദ്, ബെസ്റ്റ് ഗോൾ കീപ്പറായി ബർവ സിറ്റി എഫ്. സി യിലെ അസ്കർ, ടോപ് സ്കോറർ ആയി അൽ ഫലാഹ് എഫ്. സി യിലെ മുർഷിദ്, ഫെയർ പ്ലേ അവാർഡിന് സ്ട്രൈക്കേഴ് സ് എഫ് സി യും അർഹരായി.

യുണീഖ് പ്രസിഡന്റ്‌ ബിന്ദു ലിൺസന്റെ അധ്യക്ഷതയിൽ നടന്ന വർണാഭമായ സമാപന ചടങ്ങിൽ ഐ ബി പി സി വൈസ് പ്രസിഡന്റ്‌ അബ്ദുൽ സത്താർ, യുണീഖ് അഡ്വൈസറി ചെയർപേഴ്സൺ മിനി ബെന്നി, ജനറൽ സെക്രട്ടറി നിസാർ ചെറുവത്ത്, ഐ സി ബി എഫ് എം.സി മെമ്പർ മിനി സിബി, ട്രഷറർ ഇർഫാൻ ഹബീബ്, സ്പോർട്സ് ഹെഡ് രാജലക്ഷ്മി, പ്രൊട്ടക്ടോൾ ഹെൽത്ത്‌ ടീം ലീഡർ ബേസിൽ, റാഗ് ട്രാവെൽസ് മാനേജർ റബീഹ് തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് ട്രോഫിയും ക്യാഷ്‌ അവാർഡും കൈമാറി.

ഐ സി ബി എഫ് പ്രസിഡന്റ്‌ ഷാനവാസ്‌ ബാവയും ഇൻകാസ് ജനറൽ സെക്രട്ടറി വർക്കി ബോബനും ഫൈനലിൽ മത്സരിച്ച ടീം അംഗങ്ങൾക്ക് ആശംസകൾ അറിയിച്ചു.

ആരോഗ്യ പ്രവർത്തകരു ടെ കുടുംബങ്ങൾക്കും, കുട്ടികൾക്കുമായി പ്രത്യേകം ഒരുക്കിയ മത്സരങ്ങൾ വേറിട്ട അനുഭവമായി.

ഇന്ത്യൻ ആരോഗ്യ പ്രവർത്തകരുടെ കായിക മികവിനായി ഇത്തരം സ്പോർട്സ് ഇവന്റുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് യൂണിക് സ്പോർട്സ് ലീഡ് രാജലക്ഷ്മി നന്ദി പ്രസംഗത്തിൽ അറിയിച്ചു.

Comments


Page 1 of 0