ഈയുഗം ന്യൂസ്
November 20, 2025 Thursday 08:34:29am
ദോഹ: കെ.പി.സി.സി ജനറൽ സെക്രട്ടറി പി ടി അജയ് മോഹന് സ്വീകരണവും പൊന്നാനി നിയോജക മണ്ഡലം ഭാരവാഹികളുടെ പ്രഖ്യാപനവും ഐ സി സി മുംബൈ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
മലപ്പുറം ജില്ലയിലെ മണ്ഡലം കമ്മിറ്റികളുടെ രൂപീകരണ ചുമതല യുള്ള ശിഹാബ് നരണിപ്പുഴ സ്വാഗതം ആശംസിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഹുൽ ഹമീദ് അധ്യക്ഷനായി.
ഇൻകാസ് ഖത്തർ ജന സെക്രട്ടറി കെ വി ബോബൻ ഉദ്ഘാടനം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറര്‍ ജീസ് ജോസഫ് ആശംസ അറിയിച്ചു.
അഷ്‌റഫ് നന്നമുക്ക്, അഷ്‌റഫ് വാകയിൽ, സി കെ അഷ്‌റഫ് എന്നിവർ ചേർന്ന് കെ പി സി സി ജനറൽ സെക്രട്ടറി ആയി പുതുതായി ചാർജ് എടുത്ത പി ടി അജയ് മോഹനനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് സന്ദീപ് ഗോപിനാഥ്, ജനറൽ സെക്രട്ടറി ആഷിക്ക് തിരൂർ എന്നിവർ ചേർന്ന് പി ടി അജയ് മോഹന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കൈമാറി.
ജില്ലാ യൂത്ത് വിംഗ് കമ്മിറ്റിയുടെ ഉപഹാരം ശറഫുദ്ധീൻ നന്നമുക്കിന്റെ നേതൃത്വത്തിലുള്ള യൂത്ത് വിംഗ് നേതാക്കൾ അദ്ദേഹത്തിന് നൽകി.
ഖത്തറിലെ ഇൻകാസ് പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന് കോൺഗ്രസ് പാർട്ടിയെ ശക്തി പെടുത്തണമെന്ന് പി ടി അജയ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു.
പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ഹാരിസ് ബാബു മാറഞ്ചേരി,ജനറൽ സെക്രട്ടറി മോഹനൻ വെളിയംകോട്, ട്രഷറര്‍ മുസമ്മിൽ പൊന്നാനി എന്നിവരെ ബഷീർ പള്ളിപ്പാട്ട് പ്രഖ്യാപിച്ചു.
ഇൻകാസ് ഖത്തർ നേതാക്കളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, കെ കെ ഉസ്മാൻ, എബ്രഹാം ജോസഫ്, അഷ്‌റഫ് നന്നമുക്ക്, ബഷീർ പള്ളിപ്പാട്ട്, സന്ദീപ് ഗോപിനാഥ്, അഷ്‌റഫ് വാകയിൽ, ആഷിഖ് തിരൂർ, സിനിൽ ജോർജ്, ദീപക് സിജെ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.
നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് ബാബു നന്ദി പ്രകാശിപ്പിച്ചു.