ഈയുഗം ന്യൂസ്
December  01, 2025   Monday   11:18:36pm

news



whatsapp

ദോഹ: നവംബർ 21ന് ICA അലംനൈ ഖത്തർ സംഘടിപ്പിച്ച *Nost'Art'ICA - back on stage - * എന്ന ആർട്സ് പ്രോഗ്രാം ഖറാഫാ പെർലിംഗ് സ്കൂളിൽ വെച്ച് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധതരം കലാപരിപാടികളോടെ അരങ്ങേറി.

തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് പ്രസിഡന്റ് അബ്ദുല്ലത്തീഫ് സംസാരിച്ചു.

ട്രഷറർ അബൂബക്കർ സിദ്ദീഖ് കണക്കുകൾ അവതരിപ്പിച്ചു.

യോഗത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി അബൂബക്കർ സിദ്ദീഖിനെയും, ജനറൽ സെക്രട്ടറിയായി നിയാസ് കമറുദിനെയും, ട്രഷററായി മുഹമ്മദ് ഷാഫിയെയും തെരഞ്ഞെടുത്തു.

അഡ്വൈസറി ബോർഡ് അംഗങ്ങളുടെ സാനിധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പ് മുഹമ്മദ് റാഫി നിയ്രന്തിച്ചു.

news

Comments


Page 1 of 0