ഈയുഗം ന്യൂസ്
November 27, 2025 Thursday 03:20:07pm
ദോഹ: ഖത്തറിൽ നടക്കുന്ന ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി 2025 പ്രമാണിച്ച് ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടിയതായി ഖത്തർ റെയിൽ അറിയിച്ചു.
അടുത്ത മൂന്ന് ദിവസത്തേക്കാണ് പ്രവർത്തന സമയം നീട്ടുന്നത്. പുതിയ സർവീസ് സമയം ഇവയാണ്:
നവംബർ 28 - വെള്ളി: രാവിലെ 9 മുതൽ പുലർച്ചെ 1:30 വരെ
നവംബർ 29 - ശനി: രാവിലെ 5 മുതൽ പുലർച്ചെ 1:30 വരെ
നവംബർ 30 - ഞായർ: രാവിലെ 5 മുതൽ പുലർച്ചെ 2:30 വരെ
ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലാണ് ഫോർമുല വൺ നടക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ടോടെ ഫോർമുല 1 സീസൺ അതിന്റെ ആവേശകരമായ സമാപനത്തിലേക്ക് കടക്കുന്നു.
മത്സരത്തിന് ശേഷം നടക്കുന്ന സംഗീത പരിപാടിയിൽ വെള്ളിയാഴ്ച ബ്രിട്ടീഷ് ഗായകൻ സീൽ, ശനിയാഴ്ച അൾജീരിയൻ സംഗീത ഇതിഹാസം ചെബ് ഖാലിദ്, ഞായറാഴ്ച ആഗോള റോക്ക് ഇതിഹാസം മെറ്റാലിക്ക എന്നിവർ പങ്കെടുക്കും.