ഈയുഗം ന്യൂസ് ബ്യൂറോ
March  04, 2018   Sunday  

news



പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന മേളയുടെ ഏറ്റവും വലിയ ആകർഷണം, കുറഞ്ഞ നിരക്കിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ആസ്വദിക്കാൻ കഴിയും എന്നതാണ്.

whatsapp

ദോഹ: ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള രുചി ഭേദങ്ങൾ സമ്മേളിക്കുന്ന ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള മാർച്ച് 15ന് ഹോട്ടൽ പാർക്കിൽ ആരംഭിക്കും. ഇന്ത്യ, അമേരിക്ക, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, ഫിലിപ്പൈൻസ്, തുർക്കി, ലബനാൻ, മെക്സിക്കോ, എത്യോപ്യ എന്നീ രാജ്യങ്ങളുടെ എംബസ്സികളാണ് ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന മേളക്ക് ആതിഥ്യം അരുളുന്നത്.

പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന മേളയുടെ ഏറ്റവും വലിയ ആകർഷണം, കുറഞ്ഞ നിരക്കിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ആസ്വദിക്കാൻ കഴിയും എന്നതാണ്. 5 റിയാൽ മുതൽ 40 രിയാൽ വരെയാണ് നിശ്ചയിച്ചിരിക്കുന്ന വില. മലയാളികൾ ഉൾപ്പെടെയുള്ള വലിയൊരു ജനാവലി എല്ലാ വർഷവും മേളക്ക് എത്താറുണ്ട്.

177 സ്റ്റാളുകളും ആറ് ഭക്ഷണ ട്രക്കുകളും ട്രോളികളും മേളയിൽ അണിനിരക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16 ഹോട്ടലുകൾ അവരുടെ വിഭവ വൈവിധ്യങ്ങളുമായി സന്ദർശകരുടെ രുചി മുകുളങ്ങളെ വിരുന്നൂട്ടും.

ആഗോള പ്രശസ്തരായ പാചക വിദഗ്ദ്ധർ പങ്കെടുക്കുന്ന ലൈവ് കുക്കിംഗ് തിയേറ്റർ ആണ് മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഖത്തറിന്റെ ആയിഷ അൽ തമീമി, യു.എസ് മാസ്റ്റർ ഷെഫ് ക്രിസ്റ്റിൻ ഹാ, ഇന്ത്യൻ സെലിബ്രിറ്റി ഷെഫ് അജയ് ചോപ്ര, ലബനാനിൽ നിന്നുള്ള റംസി ഷ്വയ്രി, കുവൈത്തിന്റെ ഫവാസ് അൽ ഉമൈം, അന്തർദേശീയ പ്രശസ്തനായ വോൾഫ് ഗാങ്ങ് പക് എന്നിവർ ലൈവ് പരിപാടിയിൽ പങ്കെടുക്കും. ദിവസവും വൈകുന്നേരം ആറ് മുതൽ രാത്രി 10.30 വരെ വിവിധ തീമുകളിൽ കേന്ദ്രീകരിച്ചാണ് കുക്കിംഗ് ഷോ നടക്കുക.

ആരോഗ്യകരമായ ഭക്ഷണ രീതി പരിചയപ്പെടുത്തുന്ന ഹെൽത്ത് സോൺ, പ്രാദേശിക രുചികൾ പരിചയപ്പെടുത്തുന്ന സവിശേഷമായ കോഫി സോൺ, വർണാഭമായ കരിമരുന്ന് പ്രയോഗം തുടങ്ങിയവ മേളക്ക് കൊഴുപ്പ് കൂട്ടും.

കുട്ടികൾക്ക് വേണ്ടി മിനി സൂ, ഫാർമേഴ്സ് മാർക്കറ്റ് എന്നിവ അടങ്ങിയ പ്രത്യക ഏരിയ സജ്ജമാക്കും. കൃഷിയിടം മുതൽ തീൻമേശ വരെയുള്ള ഭക്ഷ്യവിഭവങ്ങളുടെ സഞ്ചാരം നേരിട്ടു മനസ്സിലാക്കാൻ കുട്ടികൾക്കു് അവസരമുണ്ടാവും.

Comments


   Upgrade your home with roller blinds for windows in Ontario. Choose from modern designs, quality materials, and custom-fit solutions. roller blinds for windows Ontario Looking for roller blinds for windows in Ontario? Explore durable, elegant blinds that offer privacy, light control, and lasting performance. Shop roller blinds for windows in Ontario with custom styles, premium fabrics, and professional installation for every room in your home.

   Upgrade your home with professional blackout shades installation in Brampton. Enjoy enhanced privacy, light control, and energy efficiency today. Looking for blackout shades installation in Brampton? Our experts provide custom-fit window coverings with precise installation and lasting quality. Blackout shades installation Brampton Professional blackout shades installation in Brampton for homes and businesses. Improve comfort, privacy, and style with premium window solutions.

   Enroll in a defensive driving course to improve road safety, sharpen driving skills, and gain confidence behind the wheel with expert instruction. Learn safe driving techniques with our defensive driving course. Reduce risks, build confidence, and become a more responsible driver today. Take a defensive driving course designed to improve awareness, prevent accidents, and help you develop smarter driving habits for life.

   Trusted recliner chair store in Brandon offering modern, classic, and power recliners for every lifestyle. Visit us for comfort that lasts. Shop at a trusted recliner chair store in Brandon for premium-quality seating, great value, and expert guidance to match your comfort needs. trusted recliner chair store Brandon. Experience unmatched comfort at Brandon's trusted recliner chair store. Explore reclining chairs designed for relaxation, style, and everyday living.

   great

Page 1 of 1