ഈയുഗം ന്യൂസ്
November  17, 2026   Tuesday   12:02:57am

news



whatsapp

ദോഹ: എരിയാൽ കമ്മ്യൂണിറ്റി ഫോറം ഖത്തർ (ECFQ) സംഘടിപ്പിക്കുന്ന എരിയാൽ പ്രീമിയർ ലീഗ് (EPL) ക്രിക്കറ്റ് ടൂർണമെന്റ് 2026-ന്റെ ഭാഗമായി നാല് ടീമുകളുടെയും ഔദ്യോഗിക ജേഴ്‌സികൾ പ്രകാശനം ചെയ്തു. ദോഹയിലെ എൽക്ലാറ്റ് കേക്ക് ആൻഡ് ചോക്ലേറ്റിൽ നടന്ന ചടങ്ങിലാണ് ജേഴ്‌സികളുടെ പ്രകാശനം നിർവഹിച്ചത്.

കുളങ്ങര സ്‌ട്രൈക്കേഴ്‌സ്, ബ്ലർക്കോഡ് റേഞ്ചേഴ്‌സ്, ചെരന്ഗായി ഫൈറ്റേഴ്സ്, ബെല്ലീർ ബ്ലാസ്റ്റേഴ്‌സ് എന്നീ നാല് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.

ഖത്തറിലെ എരിയാൽ നിവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റിനോടനുബന്ധിച്ച് കുടുംബസംഗമവും സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങൾക്കപ്പുറം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒത്തുചേരാനും സൗഹൃദം പങ്കുവെക്കാനുമുള്ള വേദി കൂടിയായിരിക്കും ഈ പരിപാടി.

2026 നവംബർ 19 വ്യാഴാഴ്ച രാത്രി 10 മണി മുതൽ ഗരാഫയിലെ പെർലിംഗ് ഇന്റർനേഷണൽ സ്‌കൂളിലാണ് ടൂർണമെന്റും കുടുംബസംഗമവും നടക്കുന്നത്.

ജേഴ്‌സി പ്രകാശന ചടങ്ങിൽ ഹാരിസ് എരിയാൽ, അബ്ദുൽ റഹിമാൻ എരിയാൽ, ജാഫർ കല്ലങ്കാടി, ഹാരിസ് മാഹിൻ, അൽത്താഫ് ചെരങ്കൈ, അബ്ദുൽ കരീം അൻസാർസാദത്ത് കുളങ്കര, അജ്മൽ റോഷൻ, റംഷീദ്, ഹനീഫ് സൂപ്പിക്കുട്ടി, സലാം എരിയാൽ തുടങ്ങിയവർ പങ്കെടുത്തു.

Comments


Page 1 of 0