ഈയുഗം ന്യൂസ്
November 14, 2026 Saturday 04:06:23pm
ദോഹ: എരിയാൽ കമ്മ്യൂണിറ്റി ഫോറം ഖത്തർ (ECFQ) സംഘടിപ്പിക്കുന്ന എരിയാൽ പ്രീമിയർ ലീഗ് (EPL) ക്രിക്കറ്റ് ടൂർണമെന്റ് 2026 & കുടുംബസംഗമത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം റേഡിയോ സുനോ ഓഫീസിൽ വെച്ച് നടന്നു. റേഡിയോ സുനോ RJ അശ്വതി ഔദ്യോഗിക പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ഖത്തറിലെ എരിയാൽ നിവാസികൾക്കിടയിലെ ഐക്യവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ പ്രദേശങ്ങളിലുള്ള നാട്ടുകാരെയും അവരുടെ കുടുംബാംഗങ്ങളെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്നതിനുമായാണ് ക്രിക്കറ്റ് ടൂർണമെന്റും കുടുംബസംഗമവും സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങൾക്കപ്പുറം പരസ്പര ബന്ധങ്ങൾ ദൃഢമാക്കാനും പുതിയ തലമുറയ്ക്ക് സൗഹൃദം വളർത്താനുമുള്ള അവസരമായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
ടൂർണമെന്റിൽ Kulangara Strikers, Blarkode Rangers, Cherangai Fighters, Balleer Blasters എന്നീ നാല് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ വിനോദ പരിപാടികളും സൗഹൃദ സംഗമങ്ങളും ഒരുക്കുന്നുണ്ട്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ കുടുംബസംഗമം ക്രമീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2026 നവംബർ 19-ന് രാത്രി 10 മണി മുതൽ ഗരാഫയിലെ പെർലിംഗ് ഇന്റർനേഷണൽ സ്‌കൂളിൽ വെച്ചാണ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റും കുടുംബസംഗമവും അരങ്ങേറുക. ഖത്തറിലുള്ള മുഴുവൻ എരിയാൽ നിവാസികളെയും കുടുംബസമേതം പരിപാടിയിൽ പങ്കെടുത്ത് ഈ സൗഹൃദ കൂട്ടായ്മയുടെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
പോസ്റ്റർ പ്രകാശന ചടങ്ങിൽ ഹാരിസ് എരിയാൽ, അബ്ദുൽ റഹിമാൻ എരിയാൽ, അൽത്താഫ് ചെരങ്കൈ, അൻവർ എരിയാൽ, സാദത്ത് കുളങ്കര, നുമാൻ തുടങ്ങിയവർ പങ്കെടുത്തു.