ഈയുഗം ന്യൂസ്
October 25, 2025 Saturday 12:55:52pm
ദോഹ: അന്താരാഷ്ട്ര വിപണിയിൽ ദിവസേന സ്വർണ്ണ വില കുതിച്ചുയരുമ്പോൾ രാജ്യത്തെ ഒമ്പത് ജ്വല്ലറി കടകൾക്കെതിരെ സ്വർണം ഒളിപ്പിച്ചതിന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു.
ചില ജ്വല്ലറി കടകൾ സ്വർണ്ണം ഒളിപ്പിച്ചുവെക്കുകയും പ്രദർശനത്തിന് വയ്ക്കാതിരിക്കുകയും ചെയ്യുന്നതായി ഉപഭോക്താക്കളിൽ നിന്നും പരാതികൾ ലഭിച്ചതിനെത്തുടർന്ന് രാജ്യത്തുടനീളമുള്ള ജ്വല്ലറി കടകളിൽ പരിശോധന നടത്തിയതായി മന്ത്രാലയം അറിയിച്ചു..
ഏകദേശം 94 കടകളിൽ നടത്തിയ പരിശോധനകളിൽ ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തി. സ്വർണ്ണ ഉൽപ്പന്നങ്ങൾ മറച്ചുവെച്ചും വിലയെ സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെ ഉപഭോക്താക്കൾക്ക് വിൽപ്പന തടഞ്ഞുവച്ചും നിയമവിരുദ്ധമായ പ്രവൃത്തികളിൽ ഇവർ ഏർപ്പെടുന്നതായി കണ്ടെത്തി..
ആവശ്യമായ നിയമനടപടികൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു..
ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ നിയമവിരുദ്ധ നടപടികളോ ശ്രദ്ധയിൽ പെട്ടാൽ മന്ത്രാലയത്തെ അറിയിക്കാൻ മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു:.
• കോൾ സെന്റർ: 16001.
• മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ: @MOCIQATAR