ഈയുഗം ന്യൂസ്
October 22, 2025 Wednesday 03:39:23pm
ദോഹ: ആർട്സ് ആൻഡ് വെൽനെസ് സൊസൈറ്റി, ഖത്തർ മലയാളീസ്, ബേസ്റ്റ് ഫിറ്റ്നസ് എന്നിവർ സഹകരിച്ച് മലയാളികളുടെ സാംസ്കാരിക ആഘോഷമായ ഓണം “FITTONAM 2025” റോയൽ ഗാർഡൻ ക്ലബ് ഹൗസിൽ വെച്ച് അതിഗംഭീരമായി ആഘോഷിച്ചു.
പ്രോഗ്രാം ചെയർമാൻ സദീർ അലിയുടെ നേതൃത്വത്തിൽ കോഓർഡിനേറ്റർ ഹഫീസ്സുള്ള, അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ റഫീഖ് കല്ലേരി, അക്കു അക്ബർ, മുഹമ്മദ് സാലിഖ്, റാഹിദ് മുഹമ്മദ്, സാദക്, ജാസിം ഖലീഫ, ഷംനാദ് എന്നിവരുടെ നേതൃത്വം പരിപാടിയുടെ വിജയത്തിൽ മുഖ്യ പങ്ക് വഹിച്ചു.
പരിപാടിയുടെ പ്രധാന അതിഥികളായി ICC ലീഗൽ ഹെഡ് അഡ്വ. ജാഫർ ഖാനും സിനിമാ നടൻ ഹരിപ്രശാന്തും പങ്കെടുത്തത് പരിപാടിക്ക് പ്രത്യേക ആകർഷണമായി,
സംഘടനയിലെ അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ, ഗാനങ്ങൾ, വിവിധങ്ങളായ മത്സരങ്ങൾ എന്നിവ നിറപ്പകിട്ടായി.
ഷെൽസാർ മുഹമ്മദിൻ്റെയും, ഹേമ മേനോന്റെയും ആങ്കറിംഗ് പ്രത്യകം ശ്രദ്ധേയമായി.