ഈയുഗം ന്യൂസ്
March  16, 2025   Sunday   12:40:52am

news



whatsapp

ദോഹ: ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലാ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ Say No To Drugs, Say Yes To Life! എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ശനിയാഴ്ച വൈകുന്നേരം 9 മണിക്ക് ന്യൂ സലാത്തയിലുള്ള മോഡേൺ ആർട്സ് സെന്ററിൽ വെച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ഇൻകാസ് പ്രസിഡന്റ്‌ ഹൈദർ ചുങ്കത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ്‌ എ പി മണികണ്ഠൻ, ഫാദർ ജോൺ മത്തായി എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.

സണ്ണി സാമൂവൽ അധ്യക്ഷം വഹിച്ച യോഗത്തിൽ ഇൻകാസ് പത്തനംതിട്ട യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ലിജു തോമസ് സ്വാഗതം പറയുകയും പ്രസിഡന്റ്‌ വിബിൻ കെ ബേബി പ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുകയും, ചെറിൽ ഫിലിപ്പ് ഏവർക്കും കൃതജ്ഞത അറിയിക്കുകയും ചെയ്തു.

ഇൻകാസ് ഫൗണ്ടർ മെമ്പർ കെ കെ ഉസ്മാൻ, ഐ സി സി വൈസ് പ്രസിഡന്റ്‌ ശാന്തനു ദേശ് പാണ്ഡെ, ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, മുൻ ഐ സി ബി എഫ് ജനറൽ സെക്രട്ടറി കെ വി ബോബൻ, ഇൻകാസ് യൂത്ത് വിംഗ് പ്രസിഡന്റ്‌ ദീപക്ക് സി ജി, ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി മഞ്ജുഷ എസ് ശ്രീജിത്ത്‌, ഐ വൈ സി ചെയർപേഴ്സൺ ഷഹാന ഇല്യാസ്, ഇൻകാസ് ലേഡീസ് വിംഗ് പ്രസിഡന്റ്‌ സിനിൽ ജോർജ് എന്നിവർ ഐക്യദാർഢ്യം പ്രഖാപിച്ചു സംസാരിച്ചു.

Comments


Page 1 of 0