// // // */ E-yugam



February  12, 2025   Wednesday   11:45:15am

news



whatsapp

ദോഹ: ഖത്തർ മലയാളി ഇൻഫ്ലുവൻസേർസ് മൂൺ ഇവന്റ്സുമായി ചേർന്ന് ഇൻസ്പെയറ 2025 വിജയകരമായി സംഘടിപ്പിച്ചു.

പ്രശസ്ത മെന്റലിസ്റ്റും മിറക്കിൾ ബസ്റ്ററുമായ ഫാസിൽ ബഷീർ അവതരിപ്പിച്ച ട്രിക്‌സ് മാനിയയും ഖത്തറിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ചുരികയുടെ സംഗീതവിരുന്നും വെള്ളിയാഴ്ച ഹോളിഡേ ഇൻ ഹോട്ടലിലാണ് നടന്നത്.

മുൻകൂട്ടി നൽകിയ സൗജന്യ പാസുകൾ മൂലമായിരുന്നു പ്രവേശനം. ആയിരത്തിലധികം പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

"ഞാൻ 2014 മുതൽ ഗൾഫിലുടനീളം മെൻ്റലിസം ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ദോഹയിൽ നടന്ന ഷോയ്ക്ക് ലഭിച്ച വലിയ പ്രൊമോഷനും പബ്ലിസിറ്റിയും ഇതിന് മുമ്പ് ലഭിച്ചിട്ടില്ല. ദോഹ പ്രേക്ഷകർക്കായി ഞാൻ ഒരു പ്രത്യേക ഷോ തയ്യാറാക്കി അവതരിപ്പിച്ചു," ഫാസിൽ ബഷീർ പറഞ്ഞു.

ലിജി അബ്ദുള്ള (പ്രസിഡൻ്റ്), ഷാൻ റിയാസ് (വൈസ് പ്രസിഡൻ്റ്), മുഹമ്മദ് ആഷിഖ് (സെക്രട്ടറി), ⁠ഹസ്ന മുഹമ്മദ് (ജോയിൻ്റ് സെക്രട്ടറി), ശരത് ബാബു (ജോയിൻ്റ് സെക്രട്ടറി), ഫെബിൻ കുഞ്ഞബ്ദുള്ള (ട്രഷറർ), ഷെഫി വി റഷീദ് (പ്രോഗ്രാം കൺവീനർ), ⁠ഷക്കീർ ചെറടയിൽ (ഇവൻ്റ് ഫിനാൻസ് മാനേജർ), ⁠രതീഷ് ശശി (എക്സിക്യൂട്ടീവ് അംഗം), ⁠മുഹമ്മദ് സുഹൈൽ അലി (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

താജ് ബിരിയാണി ടൈറ്റിൽ സ്പോൺസർ ആയ പരിപാടിയിൽ അക്ബർ അലിയായിരുന്നു അവതാരകൻ.

news

Comments


Page 1 of 0