// // // */
ഈയുഗം ന്യൂസ്
February 10, 2025 Monday 12:29:02am
ദോഹ: ഖത്തർ ദേശീയ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് ഖത്തർ മഞ്ഞപ്പടയുടെ മെമ്പർമാർക്കായി ഒരുക്കുന്ന 5s ഫുട്ബോൾ ടൂർണമെന്റ് അബൂഹമൂർ അൽജസീറ അക്കാദമിയിൽ 11 ഫെബ്രുവരി 2025, ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ നടക്കും.
കേരളത്തിലെ ഫുട്ബോൾ ഇതിഹാസതാരങ്ങളുടെ പേരിൽ 10 ടീം ആയിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 100 ലധികം കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ മനോഹരമായ ട്രോഫിയുടേയും ജേഴ്സിയുടേയും പ്രകാശനം കഴിഞ്ഞ ദിവസം നടന്നു.
ചാക്കോ എഫ്.സി, ജോ പോൾ എഫ്.സി, ഐ.എം വിജയൻ എഫ്.സി, ഷറഫലി എഫ്.സി, വി.പി സത്യൻ എഫ്.സി, പാപ്പച്ചൻ എഫ്.സി, എൻ.പി പ്രദീപ് എഫ്.സി, ഒളിമ്പ്യൻ റഹ്മാൻ എഫ്.സി, ആസിഫ് സഹീർ എഫ്.സി എന്നീ ടീമുകളായിട്ടാണ് മത്സരിക്കുന്നത്.