// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 13, 2018 Tuesday
ജറുസലം ഇസ്റാഈലിന്റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചിരിക്കെ, ഈ വിഷയത്തിൽ ഫലസ്തീന്റെ നിലപാടിന് പിന്തുണ തേടി പ്രസിഡണ്ട് മുഹമ്മദ് അബ്ബാസ് റഷ്യയിലേക്ക് പറന്നു. അമേരിക്കയുടെ കണ്ണടച്ചുള്ള പിന്തുണയിൽ നിലകൊള്ളുന്ന ഇസ്റാഈൽ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ മോസ്കോ സന്ദർശനത്തിന്റെ ചൂടാറും മുമ്പ് അബ്ബാസ് പുടിനെ കാണുന്നതിന് വർധിച്ച പ്രാധാന്യമുണ്ട്.
രണ്ടാഴ്ച മുമ്പാണ് നെതന്യാഹു പുടിനെ സന്ദർശിച്ചത്. ജറുസലം വിഷയത്തിൽ റൊണൾഡ് ട്രംപിന്റെ കടുത്ത നിലപാട് കാരണം അബ്ബാസ് അമേരിക്കൻ സർക്കാറിൽ നിന്ന് അകന്നു കഴിയുകയാണ്. ഈ മാസം 20 ന് അബ്ബാസ് യു.എൻ രക്ഷാസമിതിയെ അഭിസംബോധന ചെയ്യും.
ട്രമ്പിന്റെ നിലപാട് വർഷങ്ങളായുള്ള അന്താരാഷ്ട്ര നയതന്ത്ര സമീപനത്തിന്റെ ലംഘനവും കിഴക്കൻ ജറൂസലം നിർദിഷ്ട ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനം ആയിരിക്കണമെന്ന തങ്ങളുടെ ആവശ്യത്തെ തിരസ്ക്കരിക്കലുമായാണ് അവർ കാണന്നത്. 1967ൽ നടന്ന ആറു ദിന യുദ്ധത്തിലാണ് ഇസ്‌റാഈൽ ജറുസലം പിടിച്ചെടുത്ത് ആ രാജ്യത്തിന്റെ ഭാഗമാക്കി വെക്കുന്നത്.
ഇസ്റാഈലുമായി സമാധാനപരമായ ഒത്തുതീർപ് ഫോർമുല ഉണ്ടാക്കാനുള്ള ആർജവം മഹമൂദ് അബ്ബാസിനില്ലെന്ന് അമേരിക്കയുടെ യു.എൻ പ്രതിനിധി നിക്കി ഹാലി ആരോപിച്ചു.അതേസമയം ഇക്കാര്യത്തിൽ അമേരിക്കൻ മാധ്യസ്ഥം തേടുന്ന പ്രശ്നമേ ഇല്ലെന്ന് ഫലസ്തീൻ പ്രസിഡണ്ട് വ്യക്തമാക്കിക്കഴിഞ്ഞു.
അബ്ബാസിന്റെ റഷ്യ സന്ദർശനം പുട്ടിനെ സുഖിപിക്കാനും വഴിമാറി നടക്കുന്ന റഷ്യയെ തങ്ങളുമായി അടുപ്പിക്കാനുള്ള നെതന്യാഹു വിന്റെ നീക്കത്തിന് തടയിടാനുമുള്ള അബ്ബാസിന്റെശ്രമമാണിതെന്ന് അമേരിക്ക- കനഡ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മിഡീസ്റ്റ് വിദഗ്ധൻ അലക്സാണ്ടർ ഷുവ്ലിൻ പറഞ്ഞു.കഴിഞ്ഞ മാസം 29 ന് റഷ്യയിലെത്തിയ നെതന്യാഹു പൂട്ടിനുമൊത്ത് മോസ്കോയിലെ നാസി തടവറ ഇരകൾക്കായുള്ള ജൂത സ്മാരകം സന്ദർശിച്ചിരുന്നു. ഇറാൻ ജൂതരാഷ്ട്രത്തെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചതായി ആരോപിക്കാൻ നെതന്യാഹു ഈ സന്ദർഭം ഉപയോഗിക്കുകയും ചെയ്തു.
അബ്ബാസിനെ സംബന്ധിച്ചിടത്തോളം ഈ സന്ദർശനം രാഷ്ട്രീയമായ ആവശ്യമാണെങ്കിലും പ്രായോഗിക തലത്തിൽ ഒരു നേട്ടവും വരുത്തില്ലെന്നാണ് ഷുവ്ലിൻ വിലയിരുത്തുന്നത്. കാര്യമായ എന്തെങ്കിലും സംഭവ വികാസങ്ങൾ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കാൻ പര്യാപ്തമല്ല.
മുൻ ഉപാധികളില്ലാതെ നേരിട്ടുള്ള ചർച്ചക്ക് മധ്യസ്ഥം 'വഹിക്കാൻ 2016ൽ റഷ്യ സന്നദ്ധത അറിയിച്ചിരുന്നു. പക്ഷെ ഇതുവരെ അത് മൂർത്തമായിട്ടില്ല. നിലവിലുള്ള സാഹചര്യത്തിൽ അത്തരമൊരു ചർച്ചക്കുള്ള സാധ്യത പൂജ്യത്തിന് വളരെ അടുത്താണെന്ന് റഷ്യ വിദേശകാര്യ മന്ത്രി സെർജി ലാവ് റോവ് വിലയിരുത്തിയിരുന്നു. ട്രംപിനോടുള്ള ഫലസ്തീനികളുടെ വൈകാരികത ഞങ്ങൾക്ക് മനസ്സിലാവുമെന്ന് ലാവ്റോവ് പറഞ്ഞു. എല്ലാവർക്കും സ്വീകാര്യമായ ഒരു ഡീൽ അമേരിക്ക പ്രഖ്യാപിക്കാൻ പോകുകയാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പക്ഷെ അങ്ങിനെയൊരു കരാർ പോയിട്ട് അത് സംബസിച്ച ഒരു പ്രസ്താവന പോലും കേൾക്കാനില്ല - അദ്ദേഹം തുടർന്നു.
ശീതയുദ്ധാനന്തര റഷ്യ അമേരിക്ക ബന്ധം റെക്കാർഡ് താഴ്ചയിലാണ് തുടർന്നു പോകുന്നതെനിരിക്കെ അത് കൂടുതൽ വഷളാക്കാമെന്നും അതുവഴി അവരെ ഉപയോഗപ്പെടുത്തി അമേരിക്കയെ അടിക്കാൻ പറ്റിയെങ്കിലോ എന്നും അബ്ബാസ് കണക്ക് കൂട്ടുന്നുണ്ടാവുമെന്ന് ഷംലിൻ ആരോപിച്ചു. ഐക്യരാഷ്ട്രസഭ പൊതുസഭ യുടെ സമ്മതിദാന പ്രകാരം 2012 നവംബം 29 ന് ഫലസ്തീന് യു.എന്നിൽഅംഗേതരനിരീക്ഷണ പദവി നൽകി.ഐക്യരാട്രസഭയുടെ വിവിധ സമിതികളുമായും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുമായും നേരിട്ട് ബന്ധപ്പെടാൻ ഇത് സഹായകമായി. പക്ഷെ, പൂർണ അംഗരാഷ്ട്ര പദവി ലഭിച്ചിട്ടില്ല. 130 ൽ അധികം രാജ്യങ്ങൾ ഫലസ്തീന്റെ സ്റേററ്റ് ഹുഡിനെ അംഗീകരിച്ചിട്ടുണ്ട്.