ഈയുഗം ന്യൂസ്
August 23, 2026 Sunday 01:57:08pm
മക്കരപറമ്പ്: ഖത്തർ മക്കരപറമ്പ് മുസ്ലിം വെൽഫയർ അസോസിയേഷൻ്റെ 50-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മക്കരപറമ്പ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഹോം കെയർ പ്രവർത്തനങ്ങൾക്കായി ഇക്കോ വാൻ സമർപ്പിച്ചു.
മക്കരപറമ്പ് ജുമാ മസ്ജിദിൽ വെച്ചു നടന്ന പ്രൗഢമായ ചടങ്ങിൽ ജുമാ മസ്ജിദ് ഖാളി ഒ. ടി. മുസ്തഫ ഫൈസിയും ഖത്തർ മക്കരപറമ്പ് മുസ്ലിം വെൽഫയർ അസോസിയേഷൻ പ്രസിഡൻ്റ് സാദിഖ് ഉരുണിയനും ചേർന്ന് വാഹനത്തിൻ്റെ താക്കോൽ ദാനം നിർവഹിച്ചു.
കിടപ്പിലായ രോഗികൾക്ക് സാന്ത്വന പരിചരണം വീട്ടിലെത്തിക്കാൻ ഈ വാഹനം ഏറെ സഹായകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ മക്കരപറമ്പ് മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് സി.പി. സൈതലവി, പഞ്ചായത്ത് പ്രസിഡൻ്റ് സി.പി. അബ്ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീസ് മഠത്തിൽ, പാലിയേറ്റീവ് പ്രസിഡൻ്റ് മുഹമ്മദലി സി.എച്ച്, ജനറൽ സെക്രട്ടറി മുഹമ്മദലി പെരിഞ്ചീരി എന്നിവർ പങ്കെടുത്തു.
ഖത്തർ മക്കരപറമ്പ് മുസ്ലിം വെൽഫയർ അസോസിയേഷൻ മുഖ്യ രക്ഷാധികാരി ഹുസൈൻ ഉരുണിയൻ, മുൻകാല ഭാരവാഹികളും മെമ്പർമാരുമായ യൂസുഫ് ഹാജി ഉരുണിയൻ, അഹമ്മദ് കുട്ടി വേങ്ങശ്ശേരി, സമദ് കൂട്ടിലങ്ങാടി, ഉസ്മാൻ കൂരി, വി. പി. നാസർ, സലീം ഉരുണിയൻ എന്നിവരും ഭാരവാഹികളും മെമ്പർമാരുമായ അബ്ദുൽ അക്ബർ വേങ്ങശ്ശേരി, അബ്ബാസ് ഉരുണിയൻ, വഹാബ് വെങ്കിട്ട, വഹീദ് വെങ്കിട്ട തുടങ്ങി പാലിയേറ്റീവ് വോളൻ്റിയർമാരും മക്കരപറമ്പിലെ പൗരാവലിയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.