ഈയുഗം ന്യൂസ്
August  16, 2026   Sunday   10:57:15pm

news



whatsapp

ദോഹ: വിദേശത്തും നാട്ടിലും ഒരുപോലെ സ്നേഹത്തിൻ്റെ പാലം തീർത്ത ഖത്തറിലെ കാസർകോടൻ കൂട്ടായ്മ "ക്യൂട്ടിക്ക്" ഇരുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മേൽപറമ്പ് ന്യൂ ഗോൾഡൻ ബേക്കറി ഓഡിറ്റോറിയത്തിൽ "ക്യൂട്ടിക്ക് സംഗമം" സംഘടപ്പിച്ചു.

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരികെ വന്നവരും ഇപ്പോഴും ഖത്തറിൽ ഉള്ളവരും ഒരേ വേദിയിൽ ഒത്തുകൂടിയപ്പോൾ പഴയ കാലത്തെ കഥകളും കൂട്ടായ്മയുടെ ഊഷ്മളതയും നിറഞ്ഞ സായാഹ്നമായി മാറി.

മാനേജിംഗ് ഡയറക്ടർ ലുക്ക്മാനുൽ ഹക്കിമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആദം കുഞ്ഞി സ്വാഗതം പറഞ്ഞു.

മഹമ്മൂദ് പി.എ, ബഷീർ സ്രങ്ക്, സത്താർ മദീന, ശംസുദ്ധീൻ കോളിയാട്, ഷാഫി മാടന്നൂർ, ഹാരിസ് ഏരിയാൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബഷീർ കെ.എഫ്.സി നന്ദി രേഖപ്പെടുത്തി.

Comments


Page 1 of 0