ഈയുഗം ന്യൂസ്
July 16, 2026 Thursday 01:21:04pm
ദോഹ: ജർമ്മനിയിൽ നടന്ന ലോകപ്രശസ്തമായ ദീർഘദൂര ട്രയാത്ലോൺ മത്സരമായ ചാലൻജ് റോത് (Challenge Roth) വിജയകരമായി പൂർത്തിയാക്കി ഖത്തറിൽ തിരിച്ചെത്തിയ എൻജിനീയർ മുഹമ്മദ് അൻവറിന് എൻ.എസ്.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂർവവിദ്യാർഥി സംഘടനയായ അനെക്സ് ഖത്തർ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.
അനെക്സ് ഖത്തറിന്റെ എക്സ് ഒഫീഷ്യോ മെമ്പർ കൂടിയായ മുഹമ്മദ് അൻവറിനെ സംഘടനയുടെ സ്പോർട്സ് സെക്രട്ടറി ഇഫാജ് ബൊക്ക നൽകിയും മെഡൽ അണിയിച്ചും സ്വീകരിച്ചു. ചടങ്ങിൽ എഞ്ചിനിയർസ് ഫോറം കോഓർഡിനേറ്റർ സാബിത്, അനെക്സ് അംഗങ്ങളായ അഫ്സൽ, സഫ്ദർ എന്നിവരും പങ്കെടുത്തു.
3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിംഗ്, 42.2 കിലോമീറ്റർ മാരത്തൺ ഓട്ടം എന്നിവ ഉൾപ്പെടുന്ന അത്യന്തം ദുഷ്കരമായ ട്രയാത്ലോൺ വെല്ലുവിളി ഏകദേശം 12 മണിക്കൂറിനുള്ളിൽ വിജയകരമായി പൂർത്തിയാക്കിയാണ് മുഹമ്മദ് അൻവർ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
ഈ വർഷം ചാലൻജ് റോത് വിജയകരമായി പൂർത്തിയാക്കുന്ന ഖത്തറിൽ നിന്നുള്ള ഏക ഇന്ത്യൻ പ്രവാസി എന്ന വിശേഷണത്തിനും എൻജിനീയർ മുഹമ്മദ് അൻവർ അർഹനായി.
കായികരംഗത്ത് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഈ നേട്ടത്തിന് അനെക്സ് ഖത്തർ അഭിനന്ദനങ്ങൾ അറിയിക്കുകയും ഭാവിയിലെ മത്സരങ്ങൾക്ക് എല്ലാ വിജയാശംസകളും നേരുകയും ചെയ്തു