ഈയുഗം ന്യൂസ്
July  13, 2026   Monday   11:43:21pm

news



whatsapp

ദോഹ: ജോജു ജോർജ് ലവേർസ് ക്ലബ്‌ ടീം ഖത്തറും 98.6 റേഡിയോ മലയാളം എഫ്. എം, നസീം ഹെൽത്ത് കെയറുമായി സഹകരിച്ചു നടത്തിയ മെഗാ സൗജന്യ രോഗ നിർണ്ണയ -വൈദ്യ പരിശോധന ക്യാമ്പിൽ മുന്നൂറോളം പ്രവാസികൾ പങ്കെടുത്തു.

വെള്ളിയാഴ്ച രാവിലെ 7.00 മുതൽ 11.00 വരെ നസീം സർജിക്കൽ ആൻഡ് മെഡിക്കൽ സെന്ററിലാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്.

ഐ. സി. ബി. എഫ് പ്രസിഡന്റ്‌ ശ്രീ. ഷാനവാസ്‌ ബാവ, സാമൂഹിക പ്രവർത്തകനും ലോകകേരള സഭ മെമ്പറുമായ ശ്രീ .അബ്ദുൽ റഊഫ് കൊണ്ടോട്ടി, നസീം സീനിയർ അസോസിയേറ്റ് കോർപ്പറേറ്റ് റിലേഷൻസ് മാനേജർ ശ്രീ. അഷറഫ്. P, നസീം സീനിയർ അസോസിയേറ്റ് കോർപ്പറേറ്റ് റിലേഷൻസ് ശ്രീ. ഇമ്രാൻ, FINQ വർക്കിംഗ്‌ പ്രസിഡന്റ് ശ്രീമതി. മേരി ജോസഫ്, വൈസ് പ്രസിഡന്റ്. ശ്രീ. നിയാദ് പരീദ്, ജോജു ജോർജ് ലൗവേഴ്സ് ക്ലബ്‌ ടീം ഖത്തർ ചെയർമാൻ ശ്രീ. സൂരജ് ലോഹി, പ്രസിഡന്റ്‌. ശ്രീ. സുഭാൽ, സെക്രട്ടറി ശ്രീ. നിഖിൽ, എന്നിവർ ക്യാമ്പിനെ അഭിസംബോധന ചെയ്തു സംസാരിച്ചു

Comments


Page 1 of 0