// // // */
ഈയുഗം ന്യൂസ്
January 13, 2025 Monday 07:08:46pm
ദോഹ: ഖത്തറിൽ കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് പതിനഞ്ചിലധികം വർഷമായി സജീവമായി രംഗത്തുള്ള ക്യൂ മലയാളം 2025 ലെ ആദ്യ പരിപാടി 'യൂണിപ്പാർട്-ക്യൂ മലയാളം വഹീ ആസ്മാൻ വഹീ സമീൻ' - ഗസൽ ഖവാലി നൈറ്റിന്റെ പോസ്റ്റർ പ്രകാശനം നടന്നു.
ചടങ്ങിൽ കൺവീനർ ഇഖ്ബാൽ, യൂണിപ്പാർട് ട്രേഡിങ്ങ് പ്രതിനിധികളായ നിതീഷ്, നിലേഷ്, കേനോപസ് സ്റ്റാർ പ്രതിനിധികളായ മനോജ്, അതുല്യ എന്നിവർ ചേർന്നു പ്രകാശനം നിർവഹിച്ചു.
പ്രസിഡന്റ് നവാസ്, സെക്രട്ടറി മുർഷിദ് എന്നിവർ സംഘടനയെയും പരിപാടിയുടെ സവിശേഷതകളും പരിചയപ്പെടുത്തി.
ചടങ്ങിൽ ക്യൂ മലയാളം ട്രഷറർ മുഹമ്മദ് റാഫി ആനക്കര, വൈസ് പ്രസിഡന്റ് ശ്രീകല പ്രകാശൻ, ജോയിന്റ് സെക്രട്ടറി ദിലീഷ് , മജീദ് നാദാപുരം എന്നിവർ പങ്കെടുത്തു.
24 ജനുവരി (വെള്ളിയാഴ്ച) വൈകുന്നേരം 6 pm ന് അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് ഗസൽ ഖവാലി നൈറ്റ് നടക്കുക.