// // // */
ഈയുഗം ന്യൂസ്
October 12, 2024 Saturday 01:01:41pm
ദോഹ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഐ വൈസി ഖത്തർ ഇൻ്റർനാഷണൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി "ബാക്ക് റ്റു ഗാന്ധി" എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി.
വിജയികൾ ആയവർക്ക് ഷാഫി പറമ്പിൽ എംപി സമ്മാനദാനം നടത്തി. ഒന്നാം സ്ഥാനം എംഇഎസ് ഇന്ത്യൻ സ്കൂളിലെ ഹനാൻ ഷഹീം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം എംഇഎസ് സ്കൂളിലെ തന്നെ മുഹമ്മദ് ഷാൻ ഷെഫി നേടി.
മൂന്നാം സ്ഥാനം ബിർള പബ്ലിക് സ്കൂളിലെ നുഹ ബിൻത് നിയാസ്, നോബിൾ സ്കൂളിലെ വൈഗ രാജേഷ് എന്നിവർ പങ്കിട്ടെടുത്തു. ഐവൈസി
ഖത്തർ നടത്തുന്ന "പോർബന്തർ ബാക്ക് റ്റു ഗാന്ധി" ക്യാമ്പയിൻ്റെ ഭാഗമായി ആണ് മത്സരം നടന്നത്.
ഹാഫിൽ ഒട്ടുവയൽ, സഫീർ ചാത്തോത്ത്, മാഷിക്ക് മുസ്തഫ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി