// // // */ E-yugam


ഈയുഗം ന്യൂസ്
April  18, 2024   Thursday   03:48:19pm

news



whatsapp

ദോഹ: ഇസ്രയേലിനും ഹമാസിനുമിടയിൽ നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ പുനഃപരിശോധിക്കുകയാണെന്ന് ഖത്തർ.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

തങ്ങളുടെ മധ്യസ്ഥശ്രമങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും രാഷ്ട്രീയലാഭങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മധ്യസ്ഥശ്രമങ്ങൾ നിർത്തുന്നതിനെക്കുറിച്ചു ആലോചിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനി പറഞ്ഞു.

ഇസ്രയേലിനെ പിന്തുണക്കുന്നവരാണ് ഖത്തറിനെതിരെ വ്യാജപ്രചരണം നടത്തുന്നത്.

ഒരു അമേരിക്കൻ സെനറ്റർ ഖത്തറും യുഎസും തമ്മിലുള്ള ബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇസ്രായേലും ഹമാസും തമ്മിലുള്ള നിലവിലെ വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

Comments


Page 1 of 0