// // // */ E-yugam


ഈയുഗം ന്യൂസ്
April  15, 2024   Monday   01:06:57am

news



whatsapp

ദോഹ: ഏപ്രിൽ 16 ചൊവ്വാഴ്‌ച ഖത്തറിലെ എല്ലാ സ്‌കൂളുകളിലും ക്ലാസുകൾ ഓൺലൈൻ ആയി മാത്രം നടക്കുമെന്നും ഇത് സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്ക് ബാധകമാണെന്നും ഖത്തറിലെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്ച കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനത്തിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ്.

മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, എന്നിവയിലെ എല്ലാ ജീവനക്കാരും ചൊവ്വാഴ്ച ഓൺലൈൻ ആയി ജോലി ചെയ്യണമെന്നും ഓഫീസിൽ വരേണ്ടതില്ലെന്നും തീരുമാനിച്ചതായി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ജനറൽ സെക്രട്ടേറിയറ്റും അറിയിച്ചു.

സൈനിക, സുരക്ഷാ, ആരോഗ്യ മേഖലകളിലെ ജീവനക്കാരെയും ജോലിസ്ഥലത്ത് ഹാജരാകേണ്ട ജോലി സ്വഭാവമുള്ള ജീവനക്കാരെയും ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയതായി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ജനറൽ സെക്രട്ടേറിയറ്റ് സൂചിപ്പിച്ചു.

വരും മണിക്കൂറുകളിൽ രാജ്യം സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന അസാധാരണമായ കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളിലും ചൊവ്വാഴ്ച ഓൺലൈൻ ജോലി മാത്രമായിരിക്കുമെന്ന് തീരുമാനിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. ഓൺലൈൻ ക്ലാസുകളെക്കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അറിയിപ്പ് രാത്രിയിലാണ് വന്നത്.

നാളെ നേരിട്ടുള്ള ക്ലാസുകൾ റദ്ദാക്കാനുള്ള അഭൂതപൂർവമായ തീരുമാനം ചൊവ്വാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നതായി സൂചിപ്പിക്കുന്നു. ഗൾഫ് മേഖലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒമാനിൽ 17 പേർ മരിച്ചു

യുഎഇയിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെ വരെയും ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഖത്തറിൽ ശക്തമായ കാറ്റാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്.

കടൽ പ്രക്ഷുബ്ധമാകുമെന്നും തീരപ്രദേശങ്ങളിലേക്ക് ആരും പോകരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Comments


Page 1 of 0