// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 18, 2018 Wednesday 08:07:39pm
ദുബായ്: റാസൽഖൈമയിൽ മണിക്കൂറില്‍ 120 കിലോമീറ്റർ വേഗത അനുവദിച്ച റോഡിൽ 235 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. അനുവദിച്ചതിനും 115 കിലോമീറ്റർ കൂടുതലായിരുന്നു കാറിന്റെ വേഗത. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് സംഭവം നടന്നതെന്ന് റാസ് അൽ ഖൈമ പൊലീസ് അറിയിച്ചു.
അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിത വേഗതയാണ് എന്ന് റാസ് അൽ ഖൈമ പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറബി ദിനപത്രമായ അൽ-ഇത്തിഹാദിനോട് പറഞ്ഞു.
കഴിഞ്ഞ വർഷം റാസൽഖൈമ പോലീസ് ഒരു ഡ്രൈവര്‍ക്ക് ഒരു മില്യൻ ദിർഹം പിഴ ചുമത്തിയിരുന്നു. യു. എ. ഇ ട്രാഫിക് നിയമം അനുസരിച്ച് വേഗപരിധിക്ക് 80 കിലോമീറ്റർ മുകളില്‍ ഓടിക്കുന്നതിനു 3,000 ദിർഹം പിഴയും, 23 ബ്ലാക് പൊയന്ടും ചുമത്തും. അതിന് പുറമെ 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
അതിവേഗതയിൽ നിന്ന് ഡ്രൈവർമാരെ തടയുന്നതിന് യു. എ. ഇ. നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.