// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 12, 2018 Thursday 02:19:44pm
ലണ്ടന്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷം തിളച്ചുമറിയുന്നതിനിടയിൽ, ആഗോള സമ്പദ്ഘടനക്ക് മുകളിൽ "ഇരുണ്ട മേഘങ്ങൾ ഉയർന്നുവരുന്നു" എന്ന മുന്നറിയിപ്പുമായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മേധാവി.
ലോകമെമ്പാടുമുള്ള ഗവൺമെൻറുകളോട് സംരക്ഷണ വാദത്തിൽ നിന്ന് പിൻമാറാൻ ക്രിസ്റ്റീൻ ലഗാർഡ് അപേക്ഷിച്ചു. അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ അവര്‍ നേരിടേണ്ടി വരുമെന്നും അവർ പറഞ്ഞു. ആഗോള വ്യാപാര ഘടന വലിയൊരു ഭീഷണി നേരിട്ടുകൊണ്ടിരിക്കയാണെന്നും, അത് തകരുകയാണെങ്ങിൽ ലോക സാമ്പത്തിക ഉയർച്ചയെ തടസ്സപ്പെടുത്തുകയും, ഉപഭോക്താക്കളെ ദരിദ്ര്യരാക്കുകയും ചെയ്തേക്കാം എന്നും അവർ ചൂണ്ടിക്കാട്ടി.
രാഷ്ട്രങ്ങൾ തങ്ങളുടെ എതിരാളികൾക്കെതിരായി താരിഫ് സംവിധാനങ്ങൾ ഏര്‍പ്പെടുത്തി, ആഗോള വ്യപാര വ്യവസ്ഥയെ തകർക്കുകയാണെങ്കിൽ, അത് “കൂട്ടായ നയത്തിന്റെ ക്ഷമ കിട്ടാത്ത പരാജയമായിരിക്കും” എന്ന് ലഗാർഡ് ഹോങ്കോങ്ങില്‍ ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ മുന്നറിയിപ്പ് നല്‍കി.
"വ്യാപാര തടസ്സങ്ങൾ കുറയ്ക്കാനും അസാധാരണ നടപടികൾ ഉപയോഗിക്കാതെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും വേണ്ടി നമ്മള്‍ക്ക് കൂടുതൽ പരിശ്രമിക്കാം,” അവർ പറഞ്ഞു. ബൈജിംഗ് "അന്യായമായ" കച്ചവടരീതികൾ നടപ്പിലാക്കുന്നുവെന്ന് ആക്ഷേപിച്ച്, അതിനുള്ള മറുപടിയായി അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ചൈനീസ് കച്ചവടവസ്‌തുക്കൾക്ക് 150 ബില്ല്യൻ ഡോളർ ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രുംപിന്റെ ഭീഷണിയെ തുടർന്നാണ് ലഗാർഡ് മുന്നറിയിപ്പ് നല്‍കിയത്.
ബീജിങ് തന്റേതായ താരിഫുകൾ ഏര്‍പ്പെടുത്തി അമേരിക്കക്കെതിരെ തിരിച്ചടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും, പിന്നീട് ട്രമ്പും ചൈനീസ് പ്രസിഡന്റ് ജി ജിൻപിങ്ങും രണ്ടു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം കുറക്കാനായി ശ്രമങ്ങൾ നടത്തിയിരുന്നു.