// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 07, 2018 Saturday
ഗള്‍ഫിലേക്ക് കന്നുകാലികളെ കയറ്റി അയച്ച കപ്പലിൽ നൂറു കണക്കിന് ആടുകൾ മരിച്ചതിനെ പറ്റി അന്വേഷിക്കാൻ ഓസ്ട്രേലിയൻ കാർഷിക മന്ത്രി ഡേവിഡ് ലിറ്റിൽപ്രൌഡ് ഉത്തരവിട്ടു.
ഫ്രീമാന്റിൽ നിന്ന് ഗള്‍ഫിലേക്ക് 2017 ആഗസ്റ്റ് മാസത്തിൽ പുറപ്പെട്ട എമ്മാനുവെൽ എന്ന കപ്പലിലാണ് 2,400 ആടുകൾ കൊല്ലപ്പെട്ടത്. കപ്പലിലുള്ള ഒരാൾ രഹസ്യമായി എടുത്ത വീഡിയോ ആസ്ട്രേലിയയിലെ ഒരു മൃഗസംരക്ഷണ സംഘടനക്ക് അയച്ചുകൊടുത്തിരുന്നു. അനിമല്‍സ് ഓസ്ട്രേലിയ എന്ന സംഘടന ആ വീഡിയോ മന്ത്രി ലിറ്റിൽപ്രൌഡിന് പിന്നീട് കൈമാറി.
ചത്തതും, ചീഞ്ഞതുമായ ആടുകളുടെ മൃതദേഹങ്ങളായിരുന്നു വീഡിയോയിലെ ദൃശ്യങ്ങളിൽ. മനസ്സിന് അസ്വാസ്ഥ്യമുണ്ടാക്കുന്ന കാഴ്ചകളാണ് അതിലുള്ളതെന്ന് ലിറ്റിൽപ്രൌഡ് പറഞ്ഞു. "ഞാൻ ഞെട്ടിപോയി.” "ആ കപ്പലിൽ ഉണ്ടായിരുന്നത് ഓസ്ട്രേലിയൻ കർഷകരുടെ ജീവനോപാധിയാണ്. അത് അവരുടെ അഭിമാനവും സന്തോഷവുമാണ്. പക്ഷെ അവിടെ നടന്നത് ശുദ്ധ അസംബന്ധമായിരുന്നു," അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തർ, കുവൈറ്റ്, യു. എ. ഇ എന്നീ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന 63,804 ആടുകളാണ് കപ്പലിലുണ്ടായിരുന്നത് ഫ്രീമാന്റിൽ നിന്ന് ഓഗസ്റ്റ് 1-ന് കപ്പൽ പുറപ്പെടുമ്പോള്‍. ഓസ്ട്രേലിയൻ സര്‍ക്കാരിന്റെ പരിസ്ഥിതി വകുപ്പ് അതിലെ സാഹചര്യങ്ങള്‍ സാധാരണഗതിയിൽ അന്വേഷിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തെപറ്റി മാർച്ച് 29-ന് റിപ്പോർട്ട് ലഭിച്ച ശേഷം വകുപ്പിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലിറ്റിൽപ്രൌഡ് പറഞ്ഞു.