// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 04, 2018 Wednesday
മസ്കട്: പ്രവാസി ഇൻഡ്യക്കാർക്ക് ആധാർ കാർഡ് ആവശ്യമില്ലെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രാ മണി പാണ്ഡേ വ്യക്തമാക്കി. "പ്രവാസി ഇൻഡ്യക്കാർ ആധാർ കാർഡ് എടുക്കേണ്ടതില്ല. അതിനാൽ, ഒരു ഇന്ത്യൻ ഗവൺമെന്റ് ഓഫീസോ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനമോ, പ്രത്യേകിച്ച് ബാങ്കുകൾ, ആധാർ കാർഡ് ആവശ്യപ്പെടുമ്പോൾ തങ്ങള്‍ പ്രവാസികളാണെന്നും അതുകൊണ്ട് ആധാർ കാർഡ് വേണ്ടന്നും അവരെ അറിയിക്കുക.
ബന്ധപ്പെട്ട ഇന്ത്യൻ സ്ഥാപനങ്ങളെ ഇത് അറിയിച്ചാൽ, അവർ പ്രവാസി ഇൻഡ്യക്കാരുടെ സ്റ്റാറ്റസ് ബഹുമാനിക്കും,” സ്ഥാനപതി പാണ്ഡേ ഉറപ്പു നല്‍കി.
പ്രവാസിയാണെന്ന് നിങ്ങൾ ബാങ്കിനെ അറിയിച്ചാൽ ആധാർ കാർഡുമായി നിങ്ങളുടെ അക്കൗണ്ട് ബന്ധിപ്പിക്കാൻ അവർ നിർബന്ധിക്കില്ല, അദ്ദേഹം പറഞ്ഞു.
പാസ്പോർട്ടുകൾ, പ്രത്യേകിച്ച് ഒരു വർഷത്തിൽ 120 ദിവസത്തില്‍ കൂടുതൽ ഇന്ത്യയിൽ പുറത്താണ് താമസിച്ചിരുന്നതെന്ന് സൂചിപ്പിക്കുന്ന അതിലെ പേജുകൾ, പ്രവാസി ഇന്ത്യൻ എന്ന സ്റ്റാറ്റസിന് യോഗ്യരാക്കുന്നതായി അദ്ദേഹം ചൂണ്ടികാണിച്ചു. ഒമാനിൽ നിന്ന് പ്രവാസികളുടെ കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്കില്ലെന്ന് ഇന്ത്യൻ സ്ഥാനപതി വെളിപ്പെടുത്തി.
"വലിയ ഒഴിഞ്ഞുപോക്കിനെപറ്റിയൊന്നും എനിക്കറിയില്ല. ചില അവസരങ്ങളിൽ ആളുകളോട് ജോലി വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചില തൊഴിൽ അവസരങ്ങളിൽ ഇന്റര്‍വ്യൂ കഴിഞ്ഞവരോട് വിസ ലഭിക്കാൻ കഴിയില്ലെന്ന വിവരം കൈമാറിയിട്ടുണ്ട്,” പാണ്ഡേ പറഞ്ഞു. ഒമാൻ സർക്കാരിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. “കാരണം ഒമാനിലെ ജനങ്ങളുടെ താത്പര്യമാണ് അത്."
ഒമാനിലെ മാനവവിഭവശേഷി മന്ത്രാലയം 87 ജോലികൾക്ക് വിദേശികളെ നിയമിക്കുന്നതില്‍ ഈ ജനുവരി മുതല്‍ ആറു മാസത്തെ വിലക്ക് ഏർപ്പെടുത്തിയതിനെ പറ്റി സംസാരിക്കുകയായിരുന്നു സ്ഥാനപതി. ഒരു ദശാബ്ദത്തിലേറെക്കാലമായുള്ള വിദേശ തൊഴിലാളികളുടെ ജനസംഖ്യാ വർദ്ധനവ് ഒമാനില്‍ താഴേക്ക് വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയിട്ടുണ്ട്.
ഒമാനിൽ 22,000 ഇന്ത്യൻ വീട്ടുവേലക്കാരികൾ ജോലി ചെയ്യുന്നതായി സ്ഥാനപതി പറഞ്ഞു. ഒമാനിലെ ജനങ്ങൾ ഇന്ത്യൻ വീട്ടു ജോലിക്കാരെ ഇഷ്ടപ്പെടുന്നതായി അദ്ദേഹം അവകാശപ്പെട്ടു. അവർ നിയമവ്യവസ്ഥയിലൂടെയാണ് ഒമാനിൽ വരുന്നത്. അവര്‍ ശരിയായ തരത്തിലുള്ള ജോലിയിൽ പ്രവേശിക്കാനാണ് വരുന്നതെന്ന് ഉറപ്പിക്കാൻ മാത്രല്ല, അവരുടെ അവകാശങ്ങളും പരിരക്ഷിക്കപ്പെടാൻ വേണ്ടിയും കൂടി ഇന്ത്യൻ എംബസിയിൽനിന്ന് ഞങ്ങൾ ഒരു നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കൊടുക്കാറുണ്ട്."