// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  03, 2018   Tuesday  

news



whatsapp

ബഹറൈന്‍: രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തിയതായി ബഹറൈന്‍ പ്രഖ്യാപിച്ചു. ബഹറിനിലെ നിലവിലുള്ള എണ്ണപ്പാടത്തിനെക്കാളും പല തവണ വലുതാണ്‌ പുതിയതെന്ന് അധികാരികൾ പറഞ്ഞതായി രാജ്യത്തെ ബി.എൻ.എ. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

പക്ഷെ അവയുടെ അളവിന്‍റെ കാര്യത്തിലും, ഉല്പാദനം ആരംഭിക്കുന്ന തീയതിയെ പറ്റിയും ബി. എൻ. എ വിശദാംശങ്ങൾ നൽകിയില്ല. ബഹറിൻ മറ്റു ഗൾഫ് രാജ്യങ്ങളെപ്പോലെ ഊർജ സമ്പന്നമല്ല.

പുതിയ എണ്ണ, പ്രകൃതി വാതക പാടങ്ങൾ ദീർഘകാല ഉൽപാദനത്തിന് കഴിവുള്ളതാണ് എന്ന് പ്രാരംഭ വിശകലനങ്ങൾ കാണിക്കുന്നുവെന്ന് ബഹറിനിലെ ഊർജ മന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിൻ ഖലീഫ അൽ-ഖലീഫ പറഞ്ഞു.

ഗൾഫ് കോര്‍പറേഷൻ കൗൺസിലിൽ (ജിസിസി) എണ്ണ, വാതകം എന്നിവയുടെ ഏറ്റവും ചെറിയ നിർമ്മാതാക്കളാണ് ബഹറിൻ. നിലവിൽ ബഹറിനിൽ ഒരു എണ്ണപ്പാടം മാത്രമാണ് ഉള്ളത്. പ്രതിദിനം ഒരു ബില്യൺ ക്യുബിക് അടി പ്രകൃതിവാതകവും, 50,000 ബാരൽ എണ്ണയുമാണ്‌ അതിൽനിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിനു പുറമെ, സൗദി അറേബ്യയുമായി പങ്കുവയ്ക്കുന്ന അബു സഫാ ഫീൽഡിൽ നിന്ന് ദിവസേന 150,000 ബാരൽ എണ്ണയും ബഹറിന് കിട്ടുന്നുണ്ട്‌.

Comments


Page 1 of 0