// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 02, 2018 Monday
ചൈന നിര്‍മിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ കടൽ പാലം.
ബിജിംഗ്: ലോകത്തെ ഏറ്റവും നീളം കൂടിയ കടൽ പാലം ചൈന ഇക്കൊല്ലം അനാച്ഛാദനം ചെയ്യും. ഹോങ്കോങ്ങ്, മക്കാവു, ചൈന എന്നിവയെ ബന്ധിപ്പിക്കുന്ന കടൽ പാലം പൂര്‍ത്തിയാക്കാൻ ഏഴ് വർഷം പിടിച്ചു.
ആറ് വരി പാതകളും, നാല് തുരങ്കങ്ങളും, നാല് കൃത്രിമ ദ്വീപുകളും അടങ്ങിയ കടൽ പാലത്തിന്റെ നീളം 55 കിലോമീറ്ററാണ്. ഒരു മൾട്ടി-ബില്യൺ ഡോളർ പദ്ധതിയായ പാലത്തിന്‍റെ പണിക്കു ഏകദേശം 60 ഐഫൽ ടവറുകൾ നിർമ്മിക്കാന്‍ വേണ്ടിയുള്ള ഉരുക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന്‍ കണക്കാക്കുന്നു.
യു. കെ, യു. എസ്, ഡെൻമാർക്ക്, സ്വിറ്റ്സർലാന്റ്, ജപ്പാൻ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി വിദേശ വിദഗ്ധർ പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഒരു ചൈനീസ് ഉദ്യോഗസ്ഥൻ അൽ ജസീറയോട് പറഞ്ഞു. "ഏകദേശം 14 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പാലത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്."
ചൈന, ഹോങ്കോങ്ങ്, മക്കാവു എന്നിവ തമ്മിലുള്ള യാത്രാ സമയം പുതിയ പാലം പകുതിയായി കുറയ്ക്കും. ഈ പാലം വഴി പോവുകയാണെങ്ങിൽ ഒരു മണിക്കൂറുനുള്ളിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്താം.
പാലത്തിന്റെ അധിക ചെലവിനും, അത് നിര്‍മിക്കുമ്പോൾ ഉണ്ടായ ചില അപകട മരണങ്ങളുടെ പേരിലും വിമർശനം ഉയർന്നിരുന്നു.