// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  02, 2018   Monday  

news



അതേ സമയം ഇന്ത്യക്കാരെ അദ്ദേഹം പ്രശംസിച്ചു.

whatsapp

ദുബായ്: പാക്കിസ്ഥാനികള്‍ ഗള്‍ഫ് സമൂഹത്തിന് ഭീഷണിയാണെന്നും യു.എ. ഇ. പൗരന്‍മാര്‍ അവര്‍ക്ക് ജോലി നല്‍കരുതെന്നും ഒരു ഉന്നത ദൂബായ് പോലീസ് ഉദ്യോഗസ്ഥന്‍.

ഖത്തറിനെതിരെയും മറ്റും നിരന്തര വിവാദ പ്രസ്താവനകള്‍ നടത്തുന്ന ദുബായ് ജനറല്‍ സെക്യൂരിറ്റി തലവനായ ദഹി ഖല്‍ഫാനാണ് പാക്കിസ്ഥാനികള്‍ക്കെതിരെ ഇന്നലെ ട്വിറ്ററിലൂടെ രംഗത്ത് വന്നത്.

''ഗള്‍ഫ് സമൂഹത്തിന് ഒരു വലിയ ഭീഷണിയാണ് പാക്കിസ്ഥാനികള്‍. കാരണം അവര്‍ ഈ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്നു,'' ഖല്‍ഫാന്‍ ട്വീറ്റ് ചെയ്തു. മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചതിന് ഏതാനും പാക്കിസ്താനികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നായിരുന്നു ഖൽഫാന്റെ ട്വീറ്റ്. ഇതിന് മുമ്പും പാക്കിസ്താനികള്‍ക്കെതിരെ നിരവധി പ്രകോപനപരമായ പ്രസ്താവനകള്‍ ഖല്‍ഫാന്‍ നടത്തിയിട്ടുണ്ട്.

അതേ സമയം ഇന്ത്യക്കാരെ അദ്ദേഹം പ്രശംസിച്ചു. ''പാക്കിസ്താനികള്‍ ഗള്‍ഫ് സമൂഹത്തിന് ഹാനികരമായ പ്രവൃത്തികള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്. എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ക്ക് ഇത്ര അച്ചടക്കം? അതേ സമയം രാജ്യദ്രോഹം, കുറ്റകൃത്യം, കള്ളക്കടത്ത് എന്നിവ പാകിസ്താനികളുടെ ഇടയില്‍ വളരെ വ്യാപകമാണ്; " ദഹി ഖല്‍ഫാന്‍ പറഞ്ഞു.

സൗദിയും പാക്കിസ്താനും തമ്മിലുള്ള ബന്ധത്തില്‍ ഈയിടെ ഉണ്ടായ വിള്ളലിന്റ പശ്ചാത്തലത്തില്‍ വേണം ഖല്‍ഫാന്‍ പ്രസ്താവനയെ കാണാന്‍. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പാക്കിസ്താനെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സൗദി അറേബ്യ വോട്ട് ചെയ്തിരുന്നു.

Comments


Page 1 of 0