// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 28, 2018 Wednesday
ജെരുസലേം: ഇസ്രായേലിലും, അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലും യഹൂദരെക്കാള്‍ കൂടുതൽ അറബികളാണ് താമസക്കാരെന്ന് ഇസ്രയേലിലെ സിവിൽ അഡ്മിനിസ്ട്രേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ്പ് എന്നിവടങ്ങളിൽ 5 മില്യണ്‍ പലസ്തീനികളും, ഇസ്രായേലിൽ 1.8 മില്യണ്‍ അറബികളും താമസിക്കുന്നതായി വിദേശകാര്യ, പ്രതിരോധ കമ്മിറ്റിയെ കേണൽ ഹെയം മെൻഡെസ് അറിയിച്ചു.
ഇതു പ്രകാരം ഇസ്രയേലിലെ യഹൂദ ജനസംഖ്യ 6.5 മില്യൺ ആയിരിക്കെ, പലസ്തീനികളുടെ എണ്ണം 6.8 മില്യൺ ആയി കണക്കാക്കുന്നു.
പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സിബിഎസ്) പുറത്തുവിട്ട കണക്കുകളാണ് മെൻഡെസ് ചൂണ്ടിക്കാട്ടിയത്. പക്ഷെ ഇതില്‍ വെസ്റ്റ് ബാങ്ക്, ഗാസ്സ എന്നിവടങ്ങളിലെ പലസ്തീനികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇസ്രയേൽ ഭരിക്കുന്ന കിഴക്കൻ ജെറുസലേമിലെ ജനങ്ങളെ കൂട്ടിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിന്റെ വിദേശകാര്യ, പ്രതിരോധക്കമ്മിറ്റി ചെയർമാൻ പുതിയ ജനസംഖ്യ കണക്കുകളില്‍ അതിശയം പ്രകടിപ്പിച്ച് അവ വിശദമായി തട്ടിച്ചുനോക്കാൻ ആഹ്വാനം ചെയ്തു.
യഹൂദ ഹോം പാര്‍ട്ടിയുടെ ഒരംഗം ഈ റിപ്പോർട്ട് തെറ്റായി കണക്കാക്കി തള്ളിക്കളഞ്ഞു.