// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 28, 2018 Wednesday
ന്യൂ യോര്‍ക്ക്: ഒരു ഫിലിപ്പീൻ വീട്ടുജോലിക്കാരി തന്‍റെ തൊഴിലുടമകൾ പിടിച്ചുവെച്ചിരുന്ന ശമ്പളം കിട്ടാന്‍ കേസ് കൊടുത്ത് 827,506 ഡോളർ അനുവദിച്ചുള്ള വിധി നേടിയെടുത്തു. അമേരിക്കയിലാണ് സംഭവം.
അമേരിക്കയിലെ ഫിലിപ്പീൻസ് കമ്യൂണിറ്റി ന്യൂസ് സൈറ്റ്, ലിൻഡ അൾസേററ് എന്ന പേരുള്ള വീട്ടുജോലിക്കാരിയുടെ പ്രധാന ജോലി വൈകല്യമുള്ള രണ്ടു കുട്ടികളെ പരിചരിക്കുക എന്നതായിരുന്നു.
അൾസേറ്റിന് കൊടുത്തിരുന്ന ശമ്പളം അമേരിക്കയിലെ നിയമപരമായ ഏറ്റവും കുറവ് വേതനത്തെക്കാളും വളരെ താഴെയായിരുന്നുവെന്ന് അവരുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.
ലോസ് ആഞ്ചലസിലെ ഹാൻകോക്ക് പാർക്ക് അയൽപക്കത്തുള്ള ഒരു ഡോക്ടർ ദമ്പതികളുടെ വീട്ടില്‍ 2002ലാണ് അൽസേറ്റ് ജോലിക്ക് കയറിയത്.
മൂന്ന്-നാല് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ പരിചരിക്കുന്നതിനായി അവർക്ക് ഒരു മാസത്തെ ശമ്പളം 1,000 ഡോളറായിരുന്നു. ആഴ്ചയിൽ ഏഴ് ദിവസം 24 മണിക്കൂറും ജോലിക്ക് ആവശ്യമാണെങ്കിൽ അൾസേറ്റിന് തയ്യാറായി നില്‍ക്കണമായിരുന്നു. ആ കണക്കിൽ അവര്‍ക്ക് കൊടുത്തിരുന്ന മാസ ശമ്പളം ഒരു മണിക്കൂറിന് ഏതാണ്ട് 2 ഡോളറിൽ താഴെയാണ് വന്നിരുന്നത്.
അമേരിക്കയിൽ ഒരു വീട്ടു ജോലിക്കാരിക്ക് കിട്ടിയിട്ടുള്ള ഏറ്റവും ഉയർന്ന നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ള വിധിയിലൊന്നായിരുന്നു ഇത്.
"കോടതി വിധി അൾസേറ്റിന്റെ വിജയമാണ്, പ്രത്യേകിച്ച് കിട്ടാനുള്ള വേതനത്തിൽ ഒരു ചെറിയ തുക പോലും കൊടുക്കാന്‍ എതിര്‍കക്ഷികൾ തെയ്യാറാവാതിരുന്ന അവസരത്തില്‍,” ജോലിക്കാരിക്ക് വേണ്ടി പ്രവത്തിച്ച നിയമ സ്ഥാപനം പത്രക്കുറിപ്പിൽ പറയുന്നു.
അൾസേറ്റിനെ പ്രതിനിധീകരിച്ച ഫിലിപ്പീൻ-അമേരിക്കൻ അഭിഭാഷകൻ ജോ സെയ്സ് കുട്ടികളെ പരിപാലിക്കുന്നതിനായി അവർ തയ്യാറായി നിന്ന മുഴുവൻ സമയത്തിനും വേതനം നൽകണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
ജോലിക്ക് എത്ര സമയം ചിലവഴിക്കുന്നു എന്നത് കണക്കിലെടുക്കാതെ അൾസേറ്റിനു മാസത്തിൽ ഒരു മൊത്തം തുകയാണ് നൽകിയിരുന്നതു. പക്ഷെ ദിവസത്തിൽ 18 മുതൽ 24 മണിക്കൂർ വരെ അവർ ജോലിയെടുത്തിരുന്നു.
യു. എസ് ഗാർഹിക തൊഴിലാളികളുടെ, 2014-ൽ പ്രാബല്യത്തിൽ വന്ന അവകാശ കരാറുകൾ പ്രകാരം കുട്ടികളേയും വയസ്സായവരെയും നോക്കുന്നവര്‍ ഓവർടൈം വേതനത്തിനു അർഹരാണ്.