// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 27, 2018 Tuesday
ദോഹ: റഷ്യയിലെ വൻകാവോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 25 % ഷെയർ ഖത്തർ എയർവെയ്‌സ് സ്വന്തമാക്കും.
ഖത്തർ എയർവെയ്‌സ് സി ഈ ഓ അക്ബർ അൽ ബാക്കർ ആണ് ഇക്കാര്യം അറിയിച്ചത്.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ റഷ്യ സന്ദർശനത്തോട് അനുബന്ധിച്ചു ഇതുമായി ബന്ധപ്പെട്ട പ്രാഥമിക കരാറിൽ റഷ്യൻ അധികൃതരും ഖത്തർ എയർവെയ്‌സ് സീ ഈ ഓ യും ഒപ്പു വെച്ചു.
അന്തിമ കരാറിൽ 8 ആഴ്ചകൾക്കു ശേഷം ഇരു കൂട്ടരും ഒപ്പു വെക്കും. ഞായറാഴ്ചയാണ് ഖത്തർ അമീറിന്റെ റഷ്യ സന്ദർശനം ആരംഭിച്ചത്.
മോസ്‌ക്കോയിലെ വാൻകോവോ അന്താരാഷ്ട്ര വിമാനത്താവളം റഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ വിമാനത്താവളമാണ്. കഴിഞ്ഞ വര്ഷം മാത്രം ഈ എയർ പോർട്ട് ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 18.12 മില്യൺ ആണെന്ന് അൽ ജസീറ റിപ്പോർട്ടിൽ പറയുന്നു.