// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  27, 2018   Tuesday  

news



"ഖത്തറിന്റെ വ്യോമ അതിർത്തി ലംഘിച്ചു പല തവണ അകത്തേക്ക് പ്രവേശിച്ചത് യു എ ഇ വിമാനങ്ങളായിരുന്നു."

whatsapp

ദോഹ: യു. എ. ഈ യാത്രാ വിമാനത്തിന് നേരെ ഖത്തർ ആക്രമണം നടത്താൻ ശ്രമിച്ചു എന്ന വാർത്ത ഖത്തർ സിവിൽ ഏവിയേഷൻ നിഷേധിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഖത്തറിന്റെ വ്യോമ അതിർത്തി ലംഘിച്ചു പല തവണ അകത്തേക്ക് പ്രവേശിച്ചത് യു എ ഇ വിമാനങ്ങളായിരുന്നു എന്നും ഖത്തർ സിവിൽ ഏവിയേഷൻ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

ബഹ്‌റൈൻ വിമാനങ്ങളും ഖത്തർ അധികൃതരുടെ നിരന്തര നിർദേശങ്ങൾ കണ്ടില്ലെന്നു നടിക്കുകയും , അന്തർദേശീയ നിയമങ്ങൾ ലംഘിക്കുകയും ആവർത്തിച്ചു ഖത്തർ അതിർത്തിയിലേക്ക് പ്രവേശിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

യു എ ഇ അധികൃതരുടെ പ്രസ്താവനയിൽ അത്ഭുതം രേഖപ്പെടുത്തിയ സിവിൽ ഏവിയേഷൻ വക്താവ് വ്യോമ മേഖലയിൽ ഖത്തർ അന്താ രാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നതിൽ ബദ്ധശ്രദ്ധരാണ് എന്നും ഊന്നിപ്പറഞ്ഞു.

Comments


Page 1 of 0