// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  25, 2018   Sunday  

news



പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾ 2021-ഓടെ പൂർത്തീകരിക്കും.

whatsapp

കുവൈറ്റ്‌: കുവൈത്തിൽ 6.6 ബില്യൺ ഡോളറിൻറെ നിക്ഷേപം പ്രതീക്ഷിക്കുന്ന വൻ വ്യവസായ നഗരം വരുന്നു. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി (പി എ ഐ) ആണ് അൽ-നയേം എന്ന് പേരിട്ടുള്ള വ്യവസായ നഗരം നിര്‍മിക്കുന്നത്.

പുതിയ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 600 മില്യൺ ഡോളർ ചെലവഴിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ആക്ടിംഗ് ജനറൽ മാനേജർ അബ്ദുൽ കരീം താഖി പറഞ്ഞു.

തലസ്ഥാനമായ കുവൈറ്റ് സിറ്റിക്ക് പടിഞ്ഞാറ് 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അൽ-നയേം നഗരത്തിൽ വ്യാവസായിക സ്ഥാപനങ്ങളും, പാര്‍പ്പിട സമുച്ചയങ്ങളും ഉണ്ടാവും. ഏകദേശം 50,000 പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ പുതിയ നഗരത്തിൽ ഉണ്ടാവുമെന്ന് താഖി പറഞ്ഞു. മുബാറക് അൽ കബീർ തുറമുഖത്തിന്‍റെ സേവനം അൽ-നയേം നഗരത്തിനു ലഭ്യമാക്കും.

നഗരത്തെ സ്ഥാപിക്കുന്നതിനും കൊണ്ടുനടത്തുന്നതിനും അന്താരാഷ്ട്ര വിദഗ്ധരെ ആകർഷിക്കാനുള്ള സാദ്ധ്യതകൾ ആരായുകയാണെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾ 2021-ഓടെ പൂർത്തീകരിക്കും.

വ്യാവസായിക മേഖലകൾ നിര്‍മ്മിക്കുന്നതിന്‍ പകരം “സ്മാർട്ട് ഇന്റഗ്രേറ്റഡ്” നഗരങ്ങൾ വികസിപ്പിച്ചെടുക്കുക എന്നതാണ് കുവൈത്ത് സര്‍ക്കാരിന്റെ വിഷൻ 2035ന്റെ ഒരു പ്രധാന ലക്ഷ്യം. അൽ-നയേം അത്തരം നയത്തിന്‍റെ ഭാഗമാണ്. സൗരോർജ്ജത്തിൽ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുള്ള അൽ-നയേം മേഖലയിലെ ഗ്രീൻ സിറ്റികള്‍ക്ക് ഒരു മാത്രുകയാവുമെന്നാണ് അധിക്രതരുടെ പ്രതീക്ഷ.

Comments


Page 1 of 0