// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 24, 2018 Saturday
ജൂൺ 14-ന് ആരംഭിക്കുന്ന ഫുട്ബാള്‍ ലോകകപ്പിന് തയ്യാറാവാൻ റഷ്യയിലെ സമാറയിലെ സ്റ്റേഡിയത്തിനു ഇനിയും ഒരുപാട് പണി ബാക്കിയുണ്ടെന്ന് ഫിഫയുടെ മുന്നറിയിപ്പ്.
സമാറ സ്റ്റേഡിയത്തിന്‍റെ പിച്ചിന്‍റെ പണി ഇനിയും തുടങ്ങിയിട്ടില്ല.
ഈ വർഷത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന 12 വേദികളിലൊന്നായ സമാറ അരീനയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ സംഭവിച്ച നിരവധി തിരിച്ചടികൾ അധികൃതരെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കയാണ്.
“സമാറ അരീനയുടെ കാലതാമസത്തെ പറ്റി പലപ്പോഴും ഞങ്ങള്‍ക്ക് സംസാരിക്കേണ്ടി വന്നിട്ടുണ്ട്,” ഫിഫ ഉദ്യോഗസ്ഥനായ കോളിൻ സ്മിത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "കാലതാമസങ്ങൾ ഇപ്പോഴും പ്രകടമാണ്.... വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരുപാട് പണി ഇനിയും ബാക്കിയുണ്ട്.”
ആദ്യം വിചാരിച്ചപോലെതന്നെ പണി ഏപ്രിൽ അവസാനത്തോടെ ര്‍ക്കാൻ റഷ്യൻ അധികാരികളുടെയും കരാറുകാരുടെയും പൂർണ പിന്തുണയും പ്രതിബദ്ധതയും അനിവാര്യമാണെന്ന് സ്മിത്ത് പറഞ്ഞു.
മോസ്കോ, സെന്റ് പീറ്റേഴ്സ് ബർഗ്, കസാൻ, സോച്ചി, സമാറ എന്നിവയടക്കം 11 നഗരങ്ങളിൽ 12 വേദികളിലായാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം അരുളുന്നത്.