// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  22, 2018   Thursday  

news



whatsapp

ലണ്ടന്‍: എല്ലാവരോടും “ഫെയ്സ്ബുക്കിനെ ഇല്ലാതാക്കാൻ” പറഞ്ഞ് വാട്സ്ആപ്പിന്‍റെ സഹസ്ഥാപകൻ ബ്രയൻ ആക്ടൺ അയച്ച ട്വീറ്റ് ജനശ്രദ്ധ ആകര്‍ഷിച്ചു. "സമയമായി. #ഡിലീറ്റ്ഫേസ്ബുക്ക്‌", എന്നായിരിന്നു ട്വീറ്റ്.

രാഷ്ട്രീയ ഡാറ്റാ വിശകലന കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കാ 50 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ചോര്‍ത്തിയെന്ന റിപ്പോർട്ടുകൾ വന്നതിനിടയിലാണ് ആക്ടൺ ഇങ്ങിനെ ട്വീറ്റ് ചെയ്തത്.

ഫേസ്ബുക്ക് 2014-ല്‍ $19 ബില്ല്യണ്‍ കൊടുത്ത് വാട്സ്ആപ്പ് സ്വന്തമാക്കിയിരുന്നു. ഇതിനു ശേഷവും ആക്ടൺ ഫെയ്സ്ബുക്കുമായി ബന്ധം തുടര്‍ന്നുകൊണ്ടിരുന്നു. എന്നാൽ ഈ വർഷം സിഗ്നൽ ഫൗണ്ടേഷൻ എന്നൊരു കമ്പനി ആരംഭിക്കുന്നതിനായി അദ്ദേഹം ഫേസ്ബുക്കിൽ നിന്ന് രാജിവെച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപറ്റിന്റെ പ്രചാരണത്തിന്‍റെ ഉപദേശകരായ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കാ 2016 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഫേസ്ബുക്കിൽ നിന്ന് തെറ്റായ വഴിയിൽ കൂടി ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത ഇയ്യിടെയാണ് പുറത്തുവന്നത്.

ഇതിനെ പറ്റി അന്വേഷണം നടത്തി സത്യം പുറത്ത്കൊണ്ട് വരാന്‍ ഫേസ്ബുക്ക് ഒരു കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് .

Comments


Page 1 of 0