// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 21, 2018 Wednesday
ലണ്ടന്‍: സിനിമാ തിയേറ്ററിലെ സീറ്റിന്റെ അടിയില്‍ തല കുടുങ്ങി സിനിമ കാണാന്‍ വന്ന ഒരാള്‍ മരിച്ചതായി ദ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലെ ബിര്‍മിങ്ങം സിറ്റിയിലെ സ്റ്റാര്‍ സിറ്റി കോംപ്ലക്‌സിലാണ് സംഭവം.
സിനിമ കഴിഞ്ഞപ്പോള്‍ സീറ്റുകള്‍ക്കിടയില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ കുനിഞ്ഞതായിരുന്നു അയാള്‍. കാല്‍ കയറ്റി വെക്കുന്ന ഇലക്ട്രോണിക് ഫുട്‌റെസ്റ്റീന്റെ ( footrest) താഴെ തല കുടുങ്ങി. കൂടെയുള്ളവര്‍ ഫുട്‌റെസ്റ്റ് പൊളിച്ചാണ് തല പുറത്തെടുത്തത്. പക്ഷെ അപ്പോഴേക്കും
അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു. ആംബുലന്‍സ് വന്ന് ഹൃദയമിടിപ്പ് വീണ്ടെടുത്തുവെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഒരാഴ്ചക്ക് ശേഷം മരിച്ചു.
''സംഭവത്തെക്കുറിച്ച് പൂര്‍ണമായ ഒരന്വേഷണം നടത്തിവരികയാണ്'' ഒരു തിയേറ്റര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തിയേറ്ററിലെ സുരക്ഷയെക്കുറിച്ച് അന്വേഷണം നടത്തുന്നുവെന്ന് ഒരു സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.