// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 18, 2018 Sunday
റിയാദ്: സൗദി എണ്ണ കമ്പനിയായ അരാംകോയുടെ ഓഹരികള്‍ അന്താരാഷ്ട്ര സ്‌റ്റോക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി അനിശ്ചിതത്വത്തിലായതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഇതിന് പകരം ആരാംകോയുടെ ഓഹരികള്‍ സൗദി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ അധികൃതര്‍ ആലോചിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കരണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ആരാംകോയുടെ ഓഹരി വിറ്റുള്ള ധനസമാഹരണം. രണ്ട് ടില്ല്യണ്‍ വിലയുള്ള ആരാംകോയുടെ അഞ്ച് ശതമാനം ഓഹരികള്‍ ഒരു ഐ.പി.ഒ.യിലൂടെ (Initial Public Offering) വിദേശ സ്‌റ്റോക്ക് മാര്‍ക്കറ്റുകളില്‍ വില്‍ക്കാനായിരുന്നു പദ്ധതി.
ഐ.പി. ഒ. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനായിരുന്നു പ്ലാന്‍. പക്ഷെ, ഇതുവഴി കമ്പനി നിയമകുരുക്കുകളില്‍പെട്ട് പോകുമോ എന്ന ഭയമാണ് പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള കാരണമായി പറയുന്നത്. ഉദാഹരണത്തിന്, കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാരായി എന്നതിന്റെ പേരില്‍ നിരവധി എണ്ണ കമ്പനികള്‍ക്ക് എതിരെ അമേരിക്കയില്‍ കേസുകളുണ്ട്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ സാന്നിധ്യം വഴി ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിയായ ആരാംക്കോയും ഇതിലേക്ക് വലിച്ചിഴക്കപ്പെടും.
''ആരാംകോ പോലുള്ള, സൗദിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായൊരു കമ്പനി, പ്രശ്‌നങ്ങളില്‍ പെടുന്നത് നല്ലതല്ല,''സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫലീഹ് പറഞ്ഞു.
സൗദി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യുക എന്നത് മാത്രമാണ് ഇപ്പോള്‍ ഗവണ്‍മെന്റിന് മുമ്പിലുള്ള മാര്‍ഗ്ഗം