// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  13, 2018   Tuesday  

news



വിമാനത്തിന്റെ പൈലറ്റ് ആബിദ് സുല്‍ത്താന്‍ അപകടത്തില്‍ പരിക്ക് പറ്റി ആശുപത്രിയിലാണ്.

whatsapp

കാഠ്മണ്ഡുവില്‍ തിങ്കളാഴ്ചയുണ്ടായ വിമാന അപകടത്തിന് കാരണം ആശയവിനിമയത്തിലെ പിഴവെന്ന് റിപ്പോര്‍ട്ടുകള്‍.

ധാക്കയില്‍ നിന്ന് പുറപ്പെട്ട് കാഠ്മണ്ഡു എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യുമ്പോള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനത്തിന് തീ പിടിച്ച് 49 ആളുകള്‍ മരിച്ചിരുന്നു. ബംഗ്ലാദേശിന്റെ യു.എസ്. -ബംഗ്ലാ എയര്‍ലൈനാണ് അപകടത്തില്‍ പെട്ടത്.

''കണ്‍ട്രോള്‍ റൂമിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി വിമാനം തെറ്റായ ദിശയില്‍ ലാന്റ് ചെയ്യാന്‍ ശ്രമിച്ചു,'' ത്രിഭൂവന്‍ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടിന്റെ ജനറല്‍ മാനേജര്‍ രാജ്കുമാര്‍ ചെത്രി പറഞ്ഞു.

എഴുപതിലധികം ആളുകളുണ്ടായിരുന്ന വിമാനത്തിലെ 22 യാത്രക്കാര്‍ കാഠ്മണ്ഡുവിലെ വിവിധ ആശുപത്രികളിലാണ്.

''തെക്ക് ഭാഗത്ത് നിന്ന് ലാന്റ് ചെയ്യാനാണ് കണ്‍ട്രോള്‍ റൂം അനുവാദം നല്‍കിയത്. പക്ഷേ, ആകാശത്ത് അല്പം കറങ്ങിയതിന് ശേഷം വിമാനം വടക്ക് ഭാഗത്താണ് ലാന്റ് ചെയ്തത്,'' രാജ്കുമാര്‍ പറഞ്ഞു.

വിമാനത്തിന്റെ പൈലറ്റ് ആബിദ് സുല്‍ത്താന്‍ അപകടത്തില്‍ പരിക്ക് പറ്റി ആശുപത്രിയിലാണ്. കണ്‍ട്രോള്‍ റൂമും പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തിലെ പിഴവാണ് അപകട കാരണമെന്ന് എയര്‍ലൈന്‍ അധികൃതരും സ്ഥിരീകരിച്ചു.

'' പൈലറ്റും കണ്‍ട്രോള്‍ റൂമും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ യൂട്യൂബിലുണ്ട്. അതില്‍ നിന്നാണ് ഞങ്ങള്‍ ഇക്കാര്യം അനുമാനിക്കുന്നത്; " എയര്‍ലൈനിന്റെ സി.ഇ.ഒ. ഇംറാന്‍ ആസിഫ് പറഞ്ഞു.

Comments


Page 1 of 0