// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 12, 2018 Monday
കത്ത്മണ്ടു: ഒരു ബംഗ്ലാദേശ് യാത്രാ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നേപ്പാളിലെ കത്ത്മണ്ടു എയര്‍പോര്‍ട്ടില്‍ തകര്‍ന്നു വീണു 49 പേര്‍ മരിച്ചു . 71 യാത്രക്കാരും ജീവനക്കാരുമുള്ള വിമാനത്തില്‍ നിന്ന് 22 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചതായി വാര്‍ത്ത ഏജന്സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ധാകയില്‍ നിന്ന് പുറപ്പെട്ട യു.എസ്-ബംഗ്ലാ എയര്‍ലൈനിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്.
ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ എത്തുന്നതിന്റെ മുമ്പ് എയര്‍പോര്‍ട്ടിന്റെ ഇടത് ഭാഗത്തുള്ള ഒരു ഫുട്ബോള്‍ ഗ്രൌണ്ടിലേക്ക് വിമാനം തകര്‍ന്നുവീണു തീ പിടിച്ചു.
യന്ത്രതകരാര്‍ മൂലമാണ് അപകടമെന്ന് സംശയിക്കുന്നതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു അപകടത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.