// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  09, 2018   Friday  

news



പരമ്പരാഗത അറബ് വേഷമായി അറിയപ്പെടുന്ന നിക്കാബിനോട് പൊതുവെ ഇൻഡോനേഷ്യക്കാർക്ക് വിപ്രതിപത്തിയാണത്രെ.

whatsapp

ജക്കാർത്ത: ഇൻഡോനേഷ്യയിലെ രണ്ട് സർവകലാശാലകൾ വിദ്യാർഥിനികൾ നിക്കാ ബ് (കണ്ണ് ഒഴികെ മുഖം മുഴുവനായി മറയുന്ന ശിരോവസ്ത്രം) നിരോധിച്ചു.

മതമൗലികവാദവും തീവ്രവാദവും പ്രോൽസാഹിപ്പിക്കപ്പെടുമെന്ന് ഭയന്നാണ് ഈ നടപടിയെന്ന് റിപോർട്ടുകളിൽ കാണുന്നു. സുനാൻ കലി ജഗാൻ സർവകലാശാലയാണ് നിരോധം ഏർപ്പെടുത്തിയ രണ്ടിൽ ഒന്ന്.

ഉത്തരവ് പാലിച്ചില്ലെങ്കിൽ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുമെന്ന് മൂന്ന് ഡസനിലേറെ വിദ്യാർഥിനികൾക്ക് അന്ത്യശാസനം നൽകിയതായി ചാൻസലർ യുധിയാൻ വഹിയുദ്ധീൻ പാഞ്ഞു.

"ഞങ്ങളുടെ ത് സ്റേററ്റ് യുനിവേഴ്സിറ്റിയാണ്. മിതവാദ ഇസ്ലാമിനെ പ്രചരിപ്പിക്കാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്," അദ്ദേഹം പറഞ്ഞു. ജകാർത്തയിലെ അഹ്മദ് ദ ലാൻ സർവകലാശാലയാ ണ് രണ്ടാമത്തേത്.

26 കോടിയിലേറെ ജനസംഖ്യയുള്ള മുസ്ലിം രാജ്യമായ ഇൻഡോനേഷ്യയിലെ 90 ശതമാനം പേരും മിത ഇസ്ലാമിനെയാണ് പിന്തുടരുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു.

പരമ്പരാഗത അറബ് വേഷമായി അറിയപ്പെടുന്ന നിക്കാബിനോട് പൊതുവെ ഇൻഡോനേഷ്യക്കാർക്ക് വിപ്രതിപത്തിയാണത്രെ.

Comments


Page 1 of 0