// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 08, 2018 Thursday
കൊളംബോ: ശ്രീലങ്കയിൽ മുസ്ലിം വിരുദ്ധ കലാപത്തിൽ നിരവധി കച്ചവട സ്ഥാപനങ്ങൾ തെരഞ്ഞു പിടിച്ച് നശിപ്പിക്കപ്പെട്ടതായി വാർത്ത. അടിയന്തിരാവസ്ഥയും കർഫ്യൂവും തുടരുമ്പോഴും വർഗീയ കലാപം വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതേ തുടർന്ന് ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ് എന്നീ സാ മ്യൂഹിക മാധ്യമങ്ങൾ ബ്ലോക്ക് ചെയ്തതായി പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഒരു ഇന്റർനെറ്റ് കമ്പനിഉദ്യോഗസ്ഥൻ പറഞ്ഞു.
കുന്നിൻ പ്രദേശമായ മധ്യ ലങ്കയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങൾ കത്തിപ്പടർന്നത്. അവിടെ കതുഗസ്തോത പ്രദേശത്ത് പള്ളികൾ വരെ തകർക്കപ്പെട്ടതായാണ് ദൃക്സാക്ഷികളെ അവലംബിച്ച് മാധ്യമങ്ങൾ പറയുന്നത്.
മുസ്ലിംകളുടെതായ ധാരാളം കച്ചവട സ്ഥാപനങ്ങളുള്ള ശ്രീലങ്കയിൽ സിംഹള തീവ്രവാദികളുടെ കാര്യമായ അസഹനീയതകളിലൊന്നാണിത്. മാത്രമല്ല, മുസ്ലിംകൾ മതപരിവത്തനം നടത്തുന്നതായി അവർ ആരോപിക്കുകയും പ്രചരിപിക്കുകയും ചെയ്യുന്നത് സ്ഥിതി ഏറെ വഷളാക്കുന്നു.
ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന സിംഹളരിൽ മഹാഭൂരിപക്ഷവും ബുദ്ധമതക്കാരാണ്. മുസ്ലിം, ക്രിസ്തു, ഹിന്ദു മത വിശ്വാസികടങ്ങുന്ന തമിഴ് ന്യൂനപക്ഷ വിഭാഗം വർഷങ്ങളായി സിംഹള - ബുദ്ധിസ്റ്റ് തീവ്രവാദികളാൽ വേട്ടയാടപ്പെടുകയാണ്.
എന്നാൽ ഇവർ ഒരു ചെറു ന്യുനപക്ഷമാണെന്നും ഭൂരിപക്ഷം പേരും നല്ലവരാണെന്നും താൻ ജോലി ചെയ്തു കൊണ്ടിരുന്ന തുണിക്കടയുടെ പുകയുന്ന ചാരക്കുനകൾ ക്കരികെ നിന്ന് നെടുവീർപ്പിട്ടു കൊണ്ട് ഇത്റാം മുഹമ്മദ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് കട ആക്രമിക്കപ്പെട്ടത്.