// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 07, 2018 Wednesday
മൈക്രോസോഫ്റ്റ് സ്ഥാപനകനായ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ ഉടമ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയെന്ന് ഫോബസ് മാഗസിന്‍.
ഫോബ്‌സിന്റെ ലോകത്തിലെ സമ്പന്നരുടെ കണക്കെടുപ്പില്‍ ആദ്യമായി ഒരാളുടെ ആസ്തി നൂറ് ബില്യണ്‍ ഡോളര്‍ കടന്നു. ചൊവ്വാഴ്ചയാണ് ഈ വര്‍ഷത്തെ ബില്യനയര്‍മാരുടെ ലിസ്റ്റ് ഫോബ്‌സ് പ്രസിദ്ധീകരിച്ചത്.
അതേ സമയം കഴിഞ്ഞ വര്‍ഷം ലിസ്റ്റില്‍ 544-ാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ഈ വര്‍ഷം 766-ാം സ്ഥാനത്തേക്ക് വീണു. ട്രംപിന്റെ സമ്പത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 400 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 3.1 ബില്ല്യന്‍ ഡോളറായി.
ബെസോസിന്റെ ആസ്തി 120 ബില്ല്യണ്‍ ഡോളറാണ്. ബില്‍ ഗേറ്റ്‌സിന്റെ 90 ബില്ല്യണ്‍ ഡോളറിനേക്കാള്‍ എത്രയോ മുമ്പില്‍.
ഇപ്പോള്‍ ലോകത്ത് 2,208 ബില്ല്യണയര്‍മാര്‍ ഉണ്ടെന്ന് ഫോബ്‌സ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 18 ശതമാനം വര്‍ധിച്ച് അവരുടെ സമ്പത്ത് ഇപ്പോള്‍ 9.1 ട്രില്ല്യണ്‍ ഡോളറാണ്.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ബില്ല്യണയര്‍മാര്‍-585. രണ്ടാം സ്ഥാനം ചൈനക്കും 373. ഇപ്രാവശ്യം ലിസ്റ്റില്‍ 259 പുതുമുഖങ്ങളുണ്ട്. ഇവരില്‍ ചിലര്‍ ഡിജിറ്റല്‍ കറന്‍സിയിലൂടെ പണമുണ്ടാക്കിയവരാണ്.
അതേസമയം കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ നിന്ന് 121 പേര്‍ പുറത്തായി. ഇതില്‍ പത്ത് പേര്‍ സൗദി അറേബ്യയില്‍ നിന്നാണ്.