// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  04, 2018   Sunday  

news



അവരുടെ വേതനം "ക്രമരഹിതവും പലപ്പോഴും വളരെ കുറവുമാണ്" എന്ന് ലേഖനം ചൂണ്ടികാണിക്കുന്നു.

whatsapp

റോം: റോമൻ കത്തോലിക്കാ സഭയിൽ കന്യാസ്ത്രീകളെ കുറഞ്ഞ നിരക്കിനും, വേതനമില്ലാതെയും കൂലിവേലയില്‍ ഏര്‍പ്പെടുത്തികൊണ്ട് വ്യാപകമായി ചൂഷണം ചെയ്യുന്നതിനെ ഒരു വത്തിക്കാൻ മാസിക പരസ്യമായി അപലപിച്ചു. പുരുഷ മേധാവിത്വം കാരണം താഴെക്കിടയിലുള്ള വേലക്കാരെ പോലെ കന്യാസ്ത്രീകളെ കാണരുതെന്നും മാസികയിൽ വന്ന ലേഖനം സഭയെ ഉപദേശിച്ചു.

“വുമൺ, ചര്‍ച്ച്‌, വേള്‍ഡ്” എന്ന പേരുള്ള മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം കർദ്ദിനാളന്മാർ, ബിഷപ്പുമാർ, പുരോഹിതന്മാർ എന്നിവർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കാനും, വിളമ്പാനും, ഊണ്‍മേശകൾ വൃത്തിയാക്കാനും നിയോഗിച്ച കന്യാസ്ത്രീകളുടെ കഠിനവും വിരസവുമായ ജോലിയെക്കുറിച്ച് വിവരിക്കുന്നു.

ഒരു ഔദ്യോഗിക വത്തിക്കാൻ പ്രസിദ്ധീകരണത്തിലാണ് ഇത്തരമൊരു ലേഖനം വന്നത് എന്നുള്ളത് ശ്രദ്ധേയമാണ്.

പേര് പറയാന്‍ അഗ്രിഹിക്കാത്ത ചില കന്യാസ്ത്രീകളുടെ അഭിപ്രായങ്ങളെ ആസ്പദമാക്കിയുള്ള ലേഖനത്തിൽ സഭയിൽ വൈദികരുടെ "പ്രഭാത ഭക്ഷണം തയ്യാറാക്കാൻ എഴുന്നേല്‍ക്കുന്നത്‌ മുതൽ അത്താഴം ഒരുക്കി എല്ലാം വൃത്തിയാക്കി ഉറങ്ങാൻ പോകുന്നതുവരെയുള്ള" അവരുടെ നിത്യജീവിതത്തെയാണ് പ്രതിപാദിച്ചിരിക്കുന്നത്.

അവരുടെ വേതനം "ക്രമരഹിതവും പലപ്പോഴും വളരെ കുറവുമാണ്" എന്ന് ലേഖനം ചൂണ്ടികാണിക്കുന്നു. സഭാ ഭവനങ്ങളിൽ ജോലിയെടുക്കുന്ന പല കന്യാസ്ത്രീകൾക്കും ക്രത്യമായി ശമ്പളം പോലും നൽകുന്നില്ല,

Comments


Page 1 of 0