// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  28, 2018   Wednesday  

news



തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനാണ് ഷെറിന് തടവ്‌ ശിക്ഷ വിധിച്ചത്.

whatsapp

നൈൽ നദിയിൽ നിന്നുള്ള വെള്ളം കുടിച്ചാൽ അസുഖം വരുമെന്ന് പറഞ്ഞതിന് ഈജിപ്ഷ്യൻ പോപ്പ് ഗായിക ഷെറിനെ ഈജിപ്ഷ്യൻ കോടതി ആറു മാസത്തെ തടവിനു ശിക്ഷിച്ചു. അപ്പീലിന് പോവുന്നതു വരെ ശിക്ഷയിൽ നിന്ന് ഒഴിവാകാനാണ് സാധ്യത.

ഷെറിൻ എന്നറിയപ്പെടുന്ന ഷെറിൻ അബ്ദുൾ വഹാബ് ഗാനമേള കാണാൻ വന്നവരോട് നൈലിലെ വെള്ളം കുടിച്ചാൽ പാരസൈറ്റ്സ് ദേഹത്തിൽ കയറികൂടുമെന്നു തമാശ പറഞ്ഞത് റിക്കോര്ഡ് ചെയ്തതിനെ തുടര്‍ന്ന് മാപ്പുപറഞ്ഞിരുന്നു.

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനാണ് ഷെറിന് തടവ്‌ ശിക്ഷ വിധിച്ചത്. കോടതി 10,000 ഈജിപ്ഷ്യൻ പൗണ്ടിന്‍റെ (ഏതാണ്ട് 566 ഡോളർ) പിഴയും ചുമത്തിയിട്ടുണ്ട്. ജാമ്യതുക 5,000 ഈജിപ്ത് പൌണ്ടാണ്.

പ്രദേശത്തെ ഏറ്റവും അറിയപ്പെടുന്ന ഗായകരിൽ ഒരാളാണ് ഷെറിൻ. ഒരു അഭിനേത്രി കൂടിയായ ഷെറിൻ സംഗീതമത്സരമായ “ദ വോയ്സ്” എന്നതിന്‍റെ അറബി പതിപ്പിൽ അവതാരിക ആയിരുന്നു.

ഗാനമേളയുടെ വീഡിയോ റെക്കോർഡിന്നിടയിൽ, ഒരു ആരാധകൻ ഷെറിനോട് നിങ്ങൾ നൈൽ വെള്ളം എപ്പോഴെങ്ങിലും കുടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, അവർ നല്‍കിയ ഉത്തരമാണ് കുഴപ്പമുണ്ടാക്കിയത്. നൈലിലെ വെള്ളം "ബിൽഹാഴ്സിയ", “സ്കിസ്റ്റോസോമിസ്സിസ്‌” എന്നൊക്കെ പേരുള്ള ഒരു പാരസൈറ്റ്സ് രോഗം വരുത്തുമെന്നായിരുന്നു അവരുടെ മറുപടി.

“സ്കിസ്റ്റോസോമിസ്സിസ്‌” എന്ന രോഗം ഒരു കാലത്ത് ഈജിപ്തിൽ വ്യാപകമായിരുന്നു.

അതിനുപകരം ഏവിയൻ വെള്ളം കുടിക്കാനായിരുന്നു അവരുടെ ഉപദേശം. അതിനവര്‍ കുറച്ചു കഴിഞ്ഞ് മാപ്പ് പറയുകയും ചെയ്തു.

Comments


Page 1 of 0