// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  25, 2018   Sunday  

news



ഫലസ്തീൻ ഇസ്രേല്‍ സംഭാഷണത്തെ എംബസി മാററ നടപടി തകിടം മറിക്കും.

whatsapp

ഇസ്റാഈലിലെ അമേരിക്കൻ എംബസി വരുന്ന മേയിൽ ജറുസലമിലേക്ക് മാറ്റും. എരിയുന്ന ഫലസ്തീൻ പ്രശ്നത്തിൽ എണ്ണയൊഴിക്കുന്ന ഈ നടപടി ജൂതരാഷ്ട്രപ്പിറവിയുടെ എഴുപതാം വാർഷികത്തിന്റെ അടയാളപ്പെടുത്തലായി വിലയിരുത്തപ്പെടുന്നു.

അതേസമയം ബോധപൂർവം പ്രകോപനം ക്ഷണിച്ചു വരുത്തുകയാണ് അമേരിക്ക എന്ന് നീതി നിഷേധിക്കപ്പെടുന്ന പലസ്തീൻ ജനത കുറ്റപ്പെടുത്തി.

എംബസി മാറ്റത്തിന് കണ്ടു വെച്ച തീയ്യതിക്കുറിച്ചും (മെയ്‌ 14) ഫലസ്തീന് പരാതിയുണ്ട്. 1948 ൽ ഇതേ ദിവസമാണ് ഇസ്രാഈൽ രാഷ്ട്രത്തിന്റെ പ്രഖ്യാപനം. സർവവിധ കുഴപ്പങ്ങൾക്കും നാന്ദി കുറിച്ച ദിവസമായാണ് ഫലസ്തീൻ അതിനെ കാണുന്നത്.

അതേസമയം ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. റൊണാൾഡ് (ട്രം പിന്റെ "നേതൃത്വത്തെയും" "ചങ്ങാത്ത "ത്തെയും അദ്ദേഹം പുകഴ്ത്തി.

ഫലസ്തീൻ ഇസ്രേല്‍ സംഭാഷണത്തെ എംബസി മാററ നടപടി തകിടം മറിക്കും. മാത്രമല്ല, ലോകത്ത് തന്നെ ഏററവും സങ്കീർണ്ണമായ, ഉത്തരം കണ്ടെത്താൻ കുഴങ്ങുന്ന ഈ പ്രശ്നത്തിൽ അമേരിക്കയുടെ പരമ്പരാഗതവും എന്നാൽ വിവാദപരവുമായ ബ്റോക്കർ സ്ഥാനത്തെ ഇത് തകിടം മറിക്കും.

മേയിൽ ഇസ്രാഈൽ എംബസി ജറുസലമിലേക്ക് മാറ്റുമെന്നും ഇസ്റാഈൽ രൂപീകരണത്തിന്റെ 70- വാർഷികമാണപ്പോൾ എന്നും അമേരിക്കൻ സ്റേററ്റ് ഡിപാർട്ട്മെന്റ് വക്താവ് ഹീതർ ന്യൂവെർട്ട് പറഞ്ഞു.

ഇപ്പോൾ എംബസി തെൽ അവീവിലാണ്. ജറൂസലമിൽ കോൺസുലേറ്റുണ്ട്.

Comments


Page 1 of 0