ഈയുഗം ന്യൂസ്
October  11, 2025   Saturday   12:22:02pm

news



whatsapp

ദോഹ:- ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖ് 2025-2027 കാലയളവിലേക്കുള്ള നേതൃത്വത്തെ 2025 സെപ്റ്റംബർ 26 വെള്ളിയാഴ്ച്ച കലാക്ഷേത്ര ഹാളിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ ആയി ഹമദ് ഡെന്റൽ സെന്ററിൽ നിന്നുള്ള ബിന്ദു ലിൻസനെയും ജനറൽ സെക്രട്ടറിയായി ഖത്തർ റെഡ് ക്രെസെന്റിൽ നിന്നുള്ള നിസാർ ചെറുവത്തിനെയും ട്രഷറർ ആയി ഹമദ് ജനറൽ ഹോസ്പിറ്റലിലെ ഇർഫാൻ ഹബീബിനെയും, അഡ്വൈസറി ബോഡ് ചെയർപേഴ്സണായി മുൻ യുണീഖ് ഗവെർണിങ് ബോഡി മെമ്പർ അൽ അഹ്‌ലി ഹോസ്പിറ്റലിലെ മിനി ബെന്നിയെയും തിരഞ്ഞെടുത്തു.

വർക്കിംഗ്‌ പ്രസിഡന്റായി ഹമദ് ആംബുലൻസ് ഡിപ്പാർട്മെന്റിലെ ബിജോ ബേബി, വർക്കിംഗ്‌ സെക്രട്ടറിയായി ഹമദ് ആംബുലൻസ് ഡിപ്പാർട്മെന്റിലെ ഇർഷാദ് അലി,

ജോയിന്റ് ട്രഷററായി പി.എച്ച്.സി.സി യിലെ എലിസബത്ത് മാത്യു അടക്കം 21 അംഗ പുതിയ ഭരണ സമിതിയിയെയും യോഗം തിരഞ്ഞെടുത്തു.

മറ്റ് അഡ്വൈസറി ബോഡ് അംഗങ്ങൾ, എക്സിക്യൂട്ടീവ്സ്, വിവിധ വിങ് ലീഡുകൾ, ഫെസിലിറ്റി ലീഡുകൾ, എന്നിവരെ പുതിയ മാനേജിങ് കമ്മിറ്റി തിരഞ്ഞടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഖത്തറിലെ ആരോഗ്യ മേഖലയിലും,സാമൂഹിക, സാംസ്‌കാരിക,ജീവകാരുണ്യ മേഖലയിലും ഇന്ത്യൻ പ്രവാസികളുടെ ഉന്നമനത്തിനായി യുണീഖ് നടപ്പിലാക്കി വരുന്ന പദ്ധതികൾ വിപുലീകരിക്കുമെന്നും ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെയും കുടുംബാംഗങ്ങളുടെയും കഴിവുകൾ പരിപോഷിപ്പിക്കാനും പുതിയ അവസരങ്ങൾ ഒരുക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും യൂണീഖ് എന്നും മുന്നിൽ ഉണ്ടാകുമെന്നും പുതിയ നേതൃത്വം അറിയിച്ചു.

Comments


Page 1 of 0