// // // */ E-yugam


ഈയുഗം ന്യൂസ്
February  15, 2025   Saturday   09:43:27pm

news



whatsapp

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഫെബ്രുവരി 17, 18 തീയതികളിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും അമീറിനെ അനുഗമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 18 ന് രാഷ്ട്രപതി ഭവനിൽ അമീറിന് ആചാരപരമായ സ്വീകരണം നൽകും.

രാഷ്ട്രപതി ദ്രൗപതി മുർമുവുമായി അമീർ കൂടിക്കാഴ്ച നടത്തുമെന്നും അമീറിനും ഉന്നതതല സംഘത്തിനും ഔദ്യോഗിക വിരുന്ന് സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

2015ലെ ആദ്യ സന്ദർശനത്തിന് ശേഷം അമീറിൻ്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അമീർ സന്ദർശനം നടത്തുന്നത്.

Comments


Page 1 of 0