// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  20, 2018   Tuesday  

news



ആഗോള എണ്ണ വിപണി ഈ വർഷം ഒരു പ്രധാന സന്തുലിതാവസ്ഥക്ക് വിധേയമായി എന്ന് ക്യു. എന്‍. ബി പറയുന്നു

whatsapp

ശരാശരി എണ്ണ വില 2018ൽ ബാരലിന് $60 ആയിരിക്കുമെന്ന് ഖത്തർ നാഷണൽ ബാങ്ക് (ക്യു. എന്‍. ബി) കണക്ക് കൂട്ടുന്നു.

പെട്രോളിയം കയറ്റി അയക്കുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും, ആ സംഘടനക്ക് പുറത്ത് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന റഷ്യ അടക്കം മറ്റു ചില രാജ്യങ്ങളും ഉത്പാദനം മരവിപ്പിക്കാനുള്ള കരാർ നവംബര്‍ 30ല്‍ നീട്ടിയതിന്‍റെ പശ്ചാത്തലത്തിലാണ് ക്യുഎൻബി അതിന്‍റെ നിഗമനത്തിൽ എത്തിയത്. ക്യുഎൻബിയുടെ പ്രതിവാര വിശകലനത്തിലാണ് ഈ പ്രവചനം.

ഉത്പാദനം മരവിപ്പിക്കാനുള്ള കരാർ മൂലം ഡിസംബർ 2018 വരെ വിപണിയിൽ പ്രതിദിനം 1.8 മില്യൺ ബാരൽ എണ്ണയുടെ കുറവാണ് ഉണ്ടാവുക. ഈ കരാറിന്‍റെ ബലത്തിൽ കഴിഞ്ഞ വർഷം തന്നെ എണ്ണയുടെ ശരാശരി വില $54 നിലയിലേക്ക് ഉയര്‍ന്നിരുന്നു. ആഗോളതലത്തിൽ എണ്ണക്കുള്ള ആവശ്യവും, അമേരിക്കയുടെ ഉൽപ്പാദനവും പ്രതീക്ഷക്കൊത്ത നിലയിൽ മാറുന്നതുകൊണ്ട് ശരാശരി എണ്ണ വില ബാരലിന് $60 ആകുമെന്ന് ക്യുഎന്‍ബി വിശ്വസിക്കുന്നു.

ആഗോള എണ്ണ വിപണി ഈ വർഷം ഒരു പ്രധാന സന്തുലിതാവസ്ഥക്ക് വിധേയമായി എന്ന് ക്യു. എന്‍. ബി പറയുന്നു. പ്രതിദിനം 0.9 മില്യൺ ബാരൽ കൂടുതൽ എണ്ണ വിപണിയിൽ വന്ന 2016 നെ അപേക്ഷിച്ച്, ഇപ്പോള്‍ അത് പ്രതിദിനം 0.3 മില്യൺ ബാരൽ ആയി കുറഞ്ഞിരിക്കുകയാണ്. ഒപെക് രാജ്യങ്ങളുടെ ഉൽപാദനത്തിലെ കുറവും, ആഗോള സാമ്പത്തിക വളർച്ചയെ തുടര്‍ന്നുളള എണ്ണയുടെ ആവശ്യം കൂടിയതും ഇതിനു സഹായമാവുകയും ചെയ്തു.

ആഗോള വിതരണ, ഡിമാൻഡ് നിലവാരത്തിലെ പുരോഗതിയും, ചില ഇടങ്ങളിലുള്ള പ്രക്ഷോഭങ്ങളും, 2016ലെ നിലവാരത്തിലുള്ള എണ്ണ വിലയിൽ നിന്ന് ശരാശരി 20 ശതമാനം കൂടാന്‍ സഹായിച്ച്, ബാരലിന് ഇപ്പോൾ $60ന് മുകളിലെത്തിച്ചുവെന്ന് ക്യുഎൻബിയുടെ റിപ്പോർട്ടിൽ പറയുന്നു. രണ്ടു വർഷത്തിനുള്ളിലുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്.

ഇക്കൊല്ലം വിപണി സന്തുലിതമായി നില്‍ക്കുമെന്ന് ക്യുഎന്‍ബി പ്രതീക്ഷിക്കുന്നു.

Comments


Page 1 of 0