// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 18, 2018 Sunday
ഇസ്രേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ആവശ്യമെങ്കില്‍ ഇറാനെ ആക്ക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജര്‍മ്മനിയിലെ മുനിക്കില്‍ നടക്കുന്ന സെക്യൂരിറ്റി കോണ്‍ഫറന്‍സ് അഭിസംബോധന ചെയ്യുമ്പോഴാന്ന് നെതന്യാഹു ഇറാനെ ഇന്ന് വെല്ലുവിളിച്ചത്.
“ഞങ്ങളുടെ കഴുത്തില്‍ ഭീകരതയുടെ ഒരു കുരുക്കാകാന്‍ ഇറാനെ അനുവദിക്കില്ല,” ഈ മാസം തുടക്കത്തില്‍, ഇസ്രേലി വ്യോമാതിര്‍ത്തി ലംഘിച്ചപ്പോള്‍ വെടിവെച്ചു വീഴ്ത്തിയ ഒരു ഇറാനിയന്‍ ട്രോണിന്റെ അവശിഷ്ടം ഉയര്‍ത്തിപ്പിടിച്ചു നെതന്യാഹു പറഞ്ഞു. ഇറാന്‍റെ മേഘലയിലെ വളര്‍ച്ച തടയാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം അമേരിക്കയോടും യൂറോപിയന്‍ രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
മധ്യപൌരസ്ത്യ മേഘലയില്‍ ഇറാന്റെ വര്‍ധിച്ചു വരുന്ന സ്വാധീനം തെളിയിക്കാന്‍ മാപ് സഹിതം നെതന്യാഹു ഒരു പ്രസന്റേഷന്‍ നടത്തി.
“ഐഎസിന്റെ സ്വാധീനം കുറയുമ്പോള്‍ ഇറാന്‍ അതിന്റെ സാമ്രാജ്യം വികസിപ്പിക്കുന്നു. മേഘല മുഴുവന്‍ നിറഞ്ഞു നില്കൂകയാന്നു ഇറാന്‍. ഇറാക്കിലേക്കും, സിറിയയിലേക്കും, ലെബനനിലെക്കും, ഗാസയിലേക്കും ടെഹ്‌റാനില്‍ നിന്നും കര മാര്‍ഗ്ഗം അവര്‍ പാത കേട്ടിപ്പടുക്കുകയാന്നു,” നെതന്യാഹു പറഞ്ഞു. “വളരെ അപകടകരമായ അവസ്തയാന്നു ഇപ്പോള്‍ ഉള്ളത്.”
സിറിയയില്‍ ഇറാന്റെയും റഷ്യയുടെയും സ്വാധീനം ഇസ്രെലിന്റെ ഉറക്കം കെടുത്തുകയാണ്. പുതിയ സമവാക്യങ്ങളാന്ന് മേഘലയില്‍ ഉരിത്തിരിഞ്ഞു വരുന്നത്.
ഫെബ്രുവരി പത്തിന്, ഇറാന്‍ അനുകൂലിക്കുന്ന സൈന്യപ്രദേശത്ത് ബോംബിട്ടു തിരിച്ചുവരികയായിരുന്ന ഒരു യുദ്ധവിമാനത്തെ സിറിയ വെടിവെച്ചു വീഴ്ത്തിയിരുന്നു. ആദ്യമായാന്നു ഇസ്രെലിനു ഒരു യുദ്ധവിമാനം നഷ്ടമാകുന്നത്.
വളരെ ശക്തമായി തിരിച്ചടിക്കാന്‍ തയ്യാറായിരുന്ന ഇസ്രെലിനെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നേരിട്ട് വിളിച്ചു വിലക്കി എന്നാണ് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. കാരണം സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങല്‍ക്കരികില്‍ റഷ്യന്‍ സൈനിക താവളമുണ്ടായിരുന്നു.